Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

'എത്രയോ നാളുകൾ ഇങ്ങനെ ചിരിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന രണ്ട് മക്കൾ! കഴിഞ്ഞ മേയിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി അകാലത്തിൽ പൊലിയുമ്പോൾ ദേവനന്ദയ്ക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഇന്ന് കുഴിമന്തിയിൽ നിന്നും വിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി മരണത്തിനു കീഴടങ്ങുമ്പോൾ അവൾക്ക് പ്രായം പത്തൊമ്പത്...' അഞ്ചു പാർവതി കുറിക്കുന്നു

07 JANUARY 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....

കേരളത്തിൽ ഭക്ഷ്യ വിഷബാധ മൂലം വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി. 'അന്നം വിളമ്പുന്ന ഭക്ഷണശാലകൾ മരണത്തിൻ്റെ വ്യാപാരകേന്ദ്രങ്ങളായി മാറുമ്പോൾ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും മടിക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇന്നത്തേതു കൂട്ടി ഇത് നാലാമത്തെ മരണം' എന്നും ഫേസ്ബുക്കിൽ അവർ കുറിക്കുകയുണ്ടായി..

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എത്രയോ നാളുകൾ ഇങ്ങനെ ചിരിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടിയിരുന്ന രണ്ട് മക്കൾ! കഴിഞ്ഞ മേയിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയുണ്ടായി അകാലത്തിൽ പൊലിയുമ്പോൾ ദേവനന്ദയ്ക്ക് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഇന്ന് കുഴിമന്തിയിൽ നിന്നും വിഷബാധയേറ്റ് അഞ്ജുശ്രീ പാർവ്വതി മരണത്തിനു കീഴടങ്ങുമ്പോൾ അവൾക്ക് പ്രായം പത്തൊമ്പത്!

രണ്ട് മരണവും നടന്നത് കാസർകോട് ജില്ലയിൽ ! ദേവനന്ദയ്ക്ക് മരണത്തിൻ്റെ അന്നം വിളമ്പിയ ഐഡിയൽ കൂൾ ബാറിന് ഒന്നും സംഭവിച്ചിട്ടില്ല. മരണം നടക്കുമ്പോഴുള്ള പതിവ് അടച്ചുപൂട്ടൽ നാടകം കഴിഞ്ഞ് അത് വീണ്ടും തുറന്നു പ്രവർത്തിക്കുന്നു. അന്നം വിളമ്പുന്ന ഭക്ഷണശാലകൾ മരണത്തിൻ്റെ വ്യാപാരകേന്ദ്രങ്ങളായി മാറുമ്പോൾ അതിനെതിരെ ചെറുവിരൽ അനക്കാൻ പോലും മടിക്കുന്ന പ്രബുദ്ധ കേരളത്തിൽ ഇന്നത്തേതു കൂട്ടി ഇത് നാലാമത്തെ മരണം. ! നാല് മരണങ്ങളും സംഭവിച്ചത് കേരളീയ ഭക്ഷണം കഴിച്ചിട്ടോ സസ്യാഹാരം കഴിച്ചിട്ടോ ആയിരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട പല ഭക്ഷ്യവിഷബാധ കേസുകളിലും വില്ലൻ അറബിക് ഭക്ഷണം തന്നെയാണ്.

അറബിക് ഭക്ഷണം വില്ലൻ എന്നെഴുതുമ്പോൾ ഉടൻ മതം പറഞ്ഞേ എന്നു മുറവിളി കൂട്ടുന്നവരോടാണ്. അറബിക് ഭക്ഷണം അറേബ്യൻ രാജ്യങ്ങളിൽ ആരോഗ്യ പ്രദമാകുന്നത് അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലും പാകം ചെയ്യുന്ന രീതിയിലും വസ്തുക്കളിലും അണുവിട ഭക്ഷ്യസുരക്ഷാ പാളിച്ചകൾ ഇല്ലാതെയും പാകം ചെയ്യുന്നതിനാലാണ്. അവിടെ ഭക്ഷ്യസുരക്ഷാനിയമങ്ങൾ കടുകിട തെറ്റിയാൽ പിന്നെ അത് വിളമ്പിയ ഭക്ഷണ ശാല പിന്നീടൊരിക്കലും തുറക്കില്ല. മാത്രമല്ല അബദ്ധവശാൽ എങ്ങാനും ഇതു പോലെ ഒരു മരണമുണ്ടായാൽ പിന്നെ ഉടമ പുറം ലോകം കാണില്ല.

എന്നാൽ ഇവിടെയോ? വൈവിധ്യം ഇഷ്ടപ്പെടുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളിൽ പുതുതായി വന്ന ഒന്നാണ് അറബിക് ഭക്ഷണങ്ങളായ ഷവർമ്മയും കുഴിമന്തിയും അൽഫാമും ഒക്കെ. കൃത്യമായ ഭക്ഷ്യസുരക്ഷാനിയമങ്ങൾ പാലിച്ച് ഏറ്റവും ശുചിയോടെ പാകം ചെയ്യേണ്ടവയാണ് ഇവയെല്ലാം. ഒപ്പം കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ ഭക്ഷണപദാർത്ഥങ്ങൾ പ്രത്യേകിച്ച് സ്റ്റോർ ചെയ്യേണ്ടി വരുമ്പോൾ അത്രത്തോളം അനുയോജ്യമല്ല. അതിനൊപ്പം ഭക്ഷ്യസുരക്ഷാവകുപ്പിൻ്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ കിമ്പള അഡിക്ഷനും കൂടിയാവുമ്പോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി മുക്കിലും മൂലയിലും അറബിക് ഭക്ഷണശാലകൾ മുളച്ചുപ്പൊന്തുന്നു. ലാഭക്കൊതി മൂത്ത ഉടമകൾ വൃത്തിഹീനമായ സാഹചര്യങ്ങളിൽ പഴകിയ മാംസം ചേർത്ത് ഇവ വിളമ്പുമ്പോൾ കേരളത്തിൽ അറബിക് ഭക്ഷണം മരണത്തിൻ്റെ ഭക്ഷണമായി മാറുന്നു. ഇതാണ് സത്യം!!

മതം പറയുന്നു എന്ന ചിന്ത മാറ്റി നിറുത്തി നമ്മുടെ കുഞ്ഞുങ്ങൾ ശുചിത്വമുള്ള ആരോഗൃകരമായ ഭക്ഷണം കഴിക്കേണ്ടതും കൊടുക്കേണ്ടതുമാണ് നമ്മുടെ ധർമ്മം എന്ന് മുതിർന്നവർ ചിന്തിച്ചാൽ , അതിനുളള ബോധം ഉണ്ടായാൽ ഇനിയൊരു ദേവ നന്ദയോ രശ്മിയോ അഞ്ജുവോ ഉണ്ടാവില്ല.! ആ ഒരു ചിന്ത ഉണ്ടാക്കാൻ തടസ്സമാകുന്ന , മതം പറഞ്ഞ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചീമുട്ടകൾ ഉള്ളിടത്തോളം കാലം ഇതിനൊരു അറുതി ഉണ്ടാവില്ല!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (5 minutes ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (15 minutes ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (27 minutes ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (38 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (51 minutes ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (1 hour ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (1 hour ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (1 hour ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (1 hour ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (1 hour ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തി...കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം...പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചി  (2 hours ago)

തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ് അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends