അറ്റകൈ പ്രയോഗത്തിനൊടുവില്‍... മകന്റെ കോളേജ് ഫീസ് അടക്കാനായി പണമില്ല, നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിനു മുന്നിലേക്ക് ചാടിയ നാല്‍പത്തിയഞ്ചുകാരിക്ക് ഗുരുതര പരുക്കേറ്റ് ദാരുണാന്ത്യം

അറ്റകൈ പ്രയോഗത്തിനൊടുവില്‍... മകന്റെ കോളേജ് ഫീസ് അടക്കാനായി പണമില്ല, നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിനു മുന്നിലേക്ക് ചാടിയ നാല്‍പത്തിയഞ്ചുകാരിക്ക് ഗുരുതര പരുക്കേറ്റ് ദാരുണാന്ത്യം. കളക്ടറുടെ ഓഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്നു പാപ്പാത്തി.
തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം നടന്നത്. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്റെ കോളേജ് ഫീസ് അടയ്ക്കാനായി 45കാരി അറ്റകൈ പ്രയോഗം നടത്തിയത്.
ജൂണ്‍ 28നാണ് ദാരുണ സംഭവം നടന്നത്. ഇതേ ദിവസം തന്നെ നേരത്തെ ഒരു ബൈക്കിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍ ബസിന് മുന്നിലേക്ക് ചാടിയത്.
സ്വകാര്യ ബസിന്റെ മുന്നിലേക്കാണ് 45കാരി ചാടിയത്. മകന്റെ കോളേജ് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതില്‍ പാപ്പാത്തി കടുത്ത വിഷാദത്തിലായിരുന്നെന്നാണ് സൂചനകള്‍.
അതേസമയം ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞ ശേഷം 15 വര്‍ഷത്തോളമായി മക്കളെ തനിയെ ആയിരുന്നു ഇവര്‍ വളര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് വാഹനാപകടത്തിലെ നഷ്ടപരിഹാരത്തേക്കുറിച്ച് ആരോ ഇവരെ തെറ്റിധരിപ്പിച്ചത്.
https://www.facebook.com/Malayalivartha


























