Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എ.കെ 47 തോക്കിന്റെ കാവലിൽ കിലോമീറ്റർ അകലെ നിന്ന് കാണുന്ന മുഖ്യമന്ത്രിമാരുള്ള നാട്ടിൽ നിന്ന് കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ട തമിഴ്‌നാട്ടിലെ വ്യാപാരകൾ അന്തം വിട്ടു നിന്നു..! ഇതാണോ മുഖ്യമന്ത്രി...! ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകുമോ

18 JULY 2023 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

എ.കെ 47 തോക്കിന്റെ കാവലിൽ കിലോമീറ്റർ അകലെ നിന്ന് കാണുന്ന മുഖ്യമന്ത്രിമാരുള്ള നാട്ടിൽ നിന്ന് കേരളത്തിലെത്തി, ആ മുഖ്യമന്ത്രിയെ അന്ന് കണ്ട തമിഴ്‌നാട്ടിലെ വ്യാപാരകൾ അന്തംവിട്ടു നിന്നു..! ഇതാണോ മുഖ്യമന്ത്രി...! 2015 ലെ പ്രതിസന്ധി കാലത്ത് ഒപ്പം നിന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് നന്ദി പറയാൻ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിൽ എത്തിയതായിരുന്നു തമിഴ്‌നാട്ടിൽ നിന്നുള്ള മാട് വ്യാപാരികൾ. ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുന്ന മുഖ്യമന്ത്രിയെക്കണ്ട് ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകുമോ എന്ന് ചിന്തിക്കുകയായിരുന്നു ഈ വ്യാപാരികൾ.

2015 ലായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് മാടിനെയുമായി എത്തുന്ന വ്യാപാരികളെ തടഞ്ഞ് നിർത്തുകയും, ഗുണ്ടാ പിരിവ് പിടിച്ചു വാങ്ങുകയും ചെയ്യുന്നത് അന്ന് പതിവ് കാഴ്ചയായിരുന്നു. ഇത്തരത്തിൽ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടായത് പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

തമിഴ്‌നാട്ടിലെ പല സ്ഥലത്തു വച്ചും മലയാളികളായ വ്യാപാരികൾക്ക് നേരെ ആക്രമണം ഉണ്ടായി. ഇതോടെയാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റും, ഇപ്പോഴത്തെ ദേശീയ പ്രസിഡന്റുമായ എം.എ സലിം കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്.

ഇതേ തുടർന്ന്, കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിഷയത്തിൽ കർശനമായ ഇടപെടൽ നടത്തി. ഉമ്മൻചാണ്ടി നേരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയ്ക്ക് കത്തെഴുതി. ഉമ്മൻചാണ്ടിയുടെ കത്തും ഫോൺവിളിയും കൂടി ലഭിച്ചതോടെ ജയലളിത വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി. ഈ ഇടപെടലിനെ തുടർന്ന് വ്യാപാരികളെ തടഞ്ഞു നിർത്തി ഗുണ്ടാ പിരിവ് പിടിച്ചു വാങ്ങുന്നതിന് അറുതിയുണ്ടാകുകയും ചെയ്തു. ഇതോടെയാണ് വ്യാപാരികൾക്ക് ആശ്വാസമായത്.

തുടർന്ന്, തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾ നേരിട്ടെത്തി ഉമ്മൻചാണ്ടിയോട് നന്ദി അറിയിക്കണമെന്നു എം.എ സലിമിനെ അറിയിച്ചു. ഇത് അനുസരിച്ച് സലിം വ്യാപാരികളെയും കൂട്ടി പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലെത്തി.

ഇവിടുത്തെ കാഴ്ചകണ്ടാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരി സംഘം അമ്പരന്ന് മൂക്കത്ത് വിരൽ വച്ചത്. പടുകൂറ്റൻ ബംഗ്ലാവും, വൻ സുരക്ഷാ സന്നാഹവും തോക്കേന്തിയ കാവൽക്കാരെയും പ്രതീക്ഷിച്ചെത്തിയ തമിഴ്‌നാട്ടിലെ വ്യാപാരികൾക്കു മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒരു കൊച്ച് വീടിന്റെ ജനലിനു സമീപത്ത്, ആൾക്കൂട്ടത്തിനിടയിൽ ഒരു സാദാ പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ ഒരു മുഖ്യമന്ത്രി..!

അന്ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ വ്യാപാരികൾ കൈപിടിച്ച് ഉമ്മൻചാണ്ടിയ്‌ക്കൊപ്പം നിന്ന് തങ്ങളുടെ സന്തോഷ് പങ്കു വച്ചു. ഈ ഒരു മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ചുരുങ്ങിയ സമയം തങ്ങൾ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞാണ് അന്നവർ മടങ്ങിയത്. അതെ മുഖ്യമന്ത്രിയായാലും ഇല്ലങ്കിലും സാധാരണക്കാർക്കിടയിൽ, ആൾക്കൂട്ടത്തെ അലങ്കാരമാക്കിയ ഉമ്മൻചാണ്ടി എന്നും ജീവിക്കും ജനഹൃദയങ്ങളിൽ...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (20 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (25 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (31 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (40 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

Malayali Vartha Recommends