Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?

30 APRIL 2024 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ

മേയർ ആര്യ രാജേന്ദ്രനും, കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇതെല്ലം കണ്ടുകൊണ്ട് ഒരു പ്രാധാന സാക്ഷി അവിടെ ഉണ്ടായിരുന്നു. ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍.

തിരുവനന്തപുരം ഡിപ്പോയുടെ ആര്‍.പി.സി 101 എന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളാണ് ഉള്ളത്. മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആര്‍.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാല്‍ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകും.

ബസും കാറും തമ്മില്‍ എത്രനേരം റോഡില്‍ ഒരുമിച്ച് ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാല്‍ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തു വിടാനിടയില്ല. കെ.എസ്.ആര്‍.ടി.സി. താത്കാലിക ഡ്രൈവര്‍ എച്ച്.എല്‍. യദുവിനെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും മുമ്പേ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കുമേല്‍ കുറ്റംചാര്‍ത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.

അധികൃതരും. അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടായിട്ടും പോലീസ് ഇത് പരിശോധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യമുയരുന്നത്.

യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി. എന്നാൽ മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ വാദം.

ബസിന് മുന്നില്‍ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് മേയറും ഭര്‍ത്താവും ബസ് തടഞ്ഞു നിര്‍ത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്നാണ് യദു പറയുന്നത്. എന്നാല്‍ ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

 

ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഡ്രൈവര്‍ കാണിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ മുന്നേ ക്രിമിനല്‍ കേസുണ്ട്. റോഡ് സൈഡ് തരാത്ത പ്രശ്‌നമല്ല ഇത്. സിഗ്‌നലില്‍ വെച്ച് ബസ് നിര്‍ത്തിയപ്പോഴാണ് ചോദ്യം ചെയ്തത്, അല്ലാതെ ബസ് തടഞ്ഞ് നിര്‍ത്തിയിട്ടില്ല. അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താന്‍ വളര്‍ന്നതെന്നും മേയര്‍ വ്യക്തമാക്കി.

ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല. ഡ്രൈവർ യദു നൽകിയ പരാതിയിലാണ് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കാത്തത്.

മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്‍റെ ന്യായം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (4 minutes ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (7 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (7 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (7 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (7 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (7 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (7 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (7 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (7 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (8 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (8 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (9 hours ago)

Malayali Vartha Recommends