ഇനിയെല്ലാം വളരെ പെട്ടെന്ന്... പന്തീരങ്കാവ് ഗാര്‍ഹിക പീഡനം പരാതിയില്‍ പരാതിക്കാരുടെ മൊഴിയെടുത്തു; നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി; രാഹുല്‍ ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവില്‍?
അവസാനം പന്തീരങ്കാവ് കേസ് ഉണര്‍ന്നു. രാഹുലിനെ പൊക്കാനുള്ള ശ്രമം ആരംഭിച്ചു. പന്തീരങ്കാവ് കേസില്‍ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെണ്‍കുട്ടിയുടെ എറണാകുളം വടക്കന്‍ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചില്‍ തുടരുകയാണ്.
ഇയാള്‍ ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.
പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.
പുതിയ സംഘത്തിന്റെ അന്വേഷണ സംഘത്തില്‍ യുവതിയുടെ മാതാപിതാക്കളും വിശ്വാസം പ്രകടിപ്പിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. യുവതിയും മാതാപിതാക്കളും നല്‍കിയ മൊഴിയില്‍ പറയുന്ന നിലയില്‍ ഉപദ്രവം ഇവരില്‍ നിന്ന് യുവതിക്കുണ്ടായെന്ന് ബോധ്യപെട്ടാല്‍ ഇവരുടെ അറസ്റ്റിലേക്കും പൊലീസ് കടക്കും.ഒ ളിവിലുള്ള പ്രതി രാഹുലിനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ സര്‍ക്കാര്‍ യഥാസമയം ഇടപെട്ടുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അച്ഛന്‍ ഹരിദാസന്‍ പ്രതികരിച്ചു. കേസില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതിന് പന്തീരങ്കാവ് എസ്.എച്ച്.ഒയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.
എറണാകുളം പറവൂരിലെ വീട്ടിലെത്തിയാണ് കോഴിക്കോട് ഫറോഖ് എ.സി.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ പ്രതി രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പന്തീരങ്കാവ് സംഭവത്തില്‍ പൊലീസിനെതിരെ ഡിവൈഎഫ്‌ഐ. രംഗത്തെത്തിയിരുന്നു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമായ മര്‍ദനമാണ് നേരിട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സ്ത്രീപക്ഷ കേരളത്തിനും ജനകീയ പൊലീസ് നയത്തിനും അപമാനകരമായ നിലപാടാണ് പന്തീരങ്കാവ് പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഈ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നവവധുവിനെ മര്‍ദിച്ച കേസിന്റെ അന്വേഷണത്തില്‍ പന്തീരങ്കാവ് പൊലീസീന് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. കേസിന്റെ അന്വേഷണം ഫറോക് എസിപിക്ക് കൈമാറിയതിന് പിന്നാലെ പ്രതി രാഹുലിന്റെ ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി. രാഹുലിന് ഒളിവില്‍പോകാന്‍ പൊലീസ് ഒത്താശചെയ്‌തെന്ന് ആരോപണവുമായി നവവധുവിന്റെ പിതാവ് രംഗത്തെത്തി.
"
https://www.facebook.com/Malayalivartha