സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍.... പവന് 480 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍.... പവന് 480 രൂപയുടെ വര്‍ദ്ധനവ്. പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വര്‍ണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവന്‍ വില. ഈ വില ഞായറാഴ്ചയും തുടര്‍ന്നു. എന്നാല്‍, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56,200 രൂപ ഒക്ടോബര്‍ 10ന് രേഖപ്പെടുത്തി.
അതേസമയം, വില കുതിച്ച് കയറിയതോടെ പഴയ സ്വര്‍ണം വിറ്റഴിക്കാനായി ആളുകള്‍ തിരക്ക് കൂട്ടുന്നു. മിക്ക ജ്വല്ലറികളിലും പുതിയ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ പഴയത് വിറ്റ് പണമാക്കാനെത്തുന്നവരാണ് കൂടുതല്‍. അതേസമയം, വില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ വില്‍പന വൈകിപ്പിക്കുന്നവരം ഏറെയാണ്.
"
https://www.facebook.com/Malayalivartha