Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...

ശബരിമല വിമാനത്താവളം നഷ്ടമായത് കോടികളുടെ കച്ചവടം ഹൈക്കോടതിക്ക് സ്തുതി ദൈവത്തിന് സ്തോത്രം

22 DECEMBER 2025 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

ഷിബുവിന്റെ ഹൃദയവുമായി ഹെലികോപ്ടര്‍ എറണാകുളത്തെത്തി, ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ട് ജനറല്‍ ആശുപത്രിയിലുമെത്തി

വരുന്നത് ലാ നിനാ തന്നെ കൊടും തണുപ്പിലേക്ക്.. മഴവരില്ല...പക്ഷേ തണുത്ത് വിറയ്ക്കും..ALERT ഇങ്ങനെ

വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങൾ ദാനം ചെയ്തു; തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടിയുണ്ടായതോടെ മുഖ്യമന്ത്രിക്കും സി പി എമ്മിനും നഷ്ടമായത് കോടികളുടെ കച്ചവടമാണ്.    ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനമാണ്  ഹൈക്കോടതി റദ്ദാക്കിയത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനുള്ള വിജ്ഞാപനമായിരുന്നു ഇറക്കിയത്. ശബരിമല തീർഥാടകർക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിർമിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 

ഈ നടപടി ചോദ്യം ചെയ്ത് ഗോസ്പൽ ഏഷ്യ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സി. ജയചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്കുപോലും 1200 ഏക്കർ മതിയാകുമെന്ന് കോടതി നിരീക്ഷിച്ചു. 

ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്രയും ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്നു വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പേർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നു. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണമെന്ന സർക്കാരിന്റെ വാദവും കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിനു എത്ര ഭൂമി വേണമെന്നോ റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല. തുടർന്ന് പുതിയ സാമൂഹിക ആഘാത പഠനത്തിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിർദേശമുണ്ട്.       എന്തിനാണ് 2570 ഏക്കർ ഭൂമി ഏറ്റെടുത്തത്? 
ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെ പി യോഹന്നാൻ  യുഎസിലെ ടെക്‌സാസില്‍ വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചപ്പോൾ പിണറായി വിജയന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ എന്താവും എന്ന സംശയം ഉയർന്നിരുന്നു.  സമീപകാലത്ത് നടന്ന  അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി ചെറുവള്ളി എസ്റ്റേറ്റ്  ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വപ്ന സുരേഷ് വിവാദത്തിൽ പ്രതിയായ ഷാജ് കിരൺ കെ.പി യോഹന്നാനെ വിശേഷിപ്പിച്ചത് പിണറായിയുടെ ബിനാമിയെന്നാണ് ..        

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍  അപകടമുണ്ടായ ദിവസം  പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. ഇതിന്  നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.


തിരുവല്ലയ്ക്കടുത്ത് നിരണത്ത് 1950-ലാണ് ജനനം. കാപ്പലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്നാണ് മുഴുവന്‍ പേര്. കുടുംബം മാര്‍ത്തോമ വിശ്വാസികളായിരുന്നു. കുട്ടിക്കാലത്ത് കുടുംബത്തൊഴിലായ താറാവ് കൃഷി നടത്തി. കൗമാരത്തില്‍ ബൈബിള്‍ പ്രഭാഷണത്തിലേക്കു തിരിഞ്ഞതാണ് ജീവിതം മാറ്റിമറിച്ചത്.


ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയില്‍ പതിനാറാം വയസ്സില്‍ അംഗത്വമെടുത്തു. ഡബ്ല്യൂ എ ക്രിസ്വല്‍ എന്ന അമേരിക്കക്കാരനെ പരിചയപ്പെട്ടു. ആ സൗഹൃദം ജീവിതം മാറ്റിമറിച്ചു. പുതിയ സുഹൃത്തിനൊപ്പം അമേരിക്കയിലേക്കുപോയ യോഹന്നാന്‍, അവിടെവെച്ചാണ് വൈദികപഠനം നടത്തിയത്. സംഘടനാപ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട ജര്‍മന്‍ സ്വദേശിനിയായ ഗിസല്ലയെ ജീവിത പങ്കാളിയാക്കി.


1978-ല്‍ ഭാര്യയുമായി ചേര്‍ന്ന് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് അമേരിക്കയിലെ ടെക്‌സാസില്‍ തുടക്കമിട്ടു. 1983-യില്‍ സംഘടനയുടെ ആസ്ഥാനം തിരുവല്ല മാഞ്ഞാടിയില്‍ സ്ഥാപിച്ചു. ആത്മീയയാത്ര എന്ന റേഡിയോ പരിപാടിയിലൂടെ വ്യത്യസ്ത ശൈലിയിലുള്ള സുവിശേഷത്തിലൂടെ അനുയായികളെ കൂട്ടി. പിന്നീട് ഞൊടിയിടയിലുള്ള വളര്‍ച്ചയുടെ കാലം. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിനു തുടക്കം കുറിച്ചു. യോഹന്നാന് അനുയായികളും ആസ്തിയും ഒരുപോലെ കൂടി.


2003-ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് എപ്പിസ്‌കോപ്പല്‍ സഭയായി. സഭയുടെ ബിഷപ്പായി സ്വയം പ്രഖ്യാപനം. കെ പി യോഹന്നാന്‍ എന്ന പേര് ഉപേക്ഷിച്ച് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമനായി. ഇതോടെ മെത്രാഭിഷേകം വ്യാജമെന്ന് ആരോപിച്ച് മറ്റ് സഭകള്‍ രംഗത്തെത്തി. മെത്രാഭിഷേകം നടത്തിയ സിഎസ്‌ഐ സഭ മൊഡറേറ്റര്‍ ബിഷപ്പ് കെജെ സാമുവലിന്റെ രാജിയിലേക്കാണു തുടര്‍ന്നുള്ള വിവാദങ്ങള്‍ നയിച്ചത്.


ഈ കോലാഹലങ്ങള്‍ പക്ഷേ യോഹന്നാനെ ബാധിച്ചില്ല. ബിലീവേഴ്‌സ് ചര്‍ച്ച് പടര്‍ന്നുപന്തലിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശത്തും ശാഖകള്‍. മുപ്പതോളം ബിഷപ്പുകള്‍. പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വാസികളുണ്ടെന്നാണ് അവകാശവാദം.


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ സഭയുടെ കീഴിലുണ്ട്. റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള പല മേഖലകളിലും വന്‍ നിക്ഷേപം. ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി ഔദ്യോഗികമായുള്ളത് ഏഴായിരം ഏക്കറിലധികം ഭൂമി. ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുത്തതിലൂടെ വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഇതിലൊന്നാണ്. സംസ്ഥാനത്ത് മാത്രം 20,000 ഏക്കറില്‍ അധികം ഭൂമി വിവിധ ട്രസ്റ്റുകളുടെ പേരില്‍ യോഹന്നാന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.


ഒട്ടേറെ പരാതികളും കേസുകളും ബിലീവേഴ്‌സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരെ ഉയര്‍ന്നു. വിദേശസഹായം സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു കൂടുതല്‍ ആരോപണങ്ങള്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയ കോടികള്‍ ദുരുപയോഗം ചെയ്‌തെന്ന പേരില്‍ അമേരിക്കയിലും കേസുകളുണ്ട്. 37 ദശലക്ഷം ഡോളര്‍ നല്‍കി ഈ കേസുകള്‍ യോഹന്നാന്‍ ഒത്തുതീര്‍പ്പാക്കി.


യോഹന്നാന്റെ സ്ഥാപനങ്ങള്‍ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് 2012-ല്‍ പരാതി ഉയര്‍ന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്ന് 1544 കോടി രൂപ വഴിവിട്ട് സ്വീകരിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണത്തിലേക്കു കാര്യങ്ങള്‍ പോയില്ല. പക്ഷേ 2020-ല്‍ മറ്റൊരു പരാതിയില്‍ യോഹന്നാനും സ്ഥാപനങ്ങള്‍ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തിനു വിദേശത്തുനിന്ന് കോടികള്‍ വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചെന്നായിരുന്നു പരാതി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുപ്പ് റെയ്ഡ് നടത്തി. പതിനാലരക്കോടി രൂപ പിടിച്ചെടുത്തു. അന്വേഷണം ഇപ്പോഴും തുടരുന്നു.ഇതിനിടയിലാണ് ഭൂമി കച്ചവടം നടന്നത് 


എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നില്‍ക്കുമ്പോഴാണ് ശബരിമലയയയ്ക്ക് സമീപം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇതിനായി നേരത്തെ തന്നെ കണ്ടുവച്ചിരുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ സര്‍വേ നമ്പറുകള്‍ വിജ്ഞാപനം ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കി. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2750 ഏക്കര്‍ (1039.876 ഹെക്ടര്‍) വിമാനത്താവളത്തിനായി ഏറ്റെടുക്കും. എസ്‌റ്റേറ്റിന് പുറത്ത് ഏറ്റെടുക്കുന്ന 307 ഏക്കറും ചേര്‍ത്താണിത്.


സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി, മണിമല വില്ലേജുകളിലായി 281,283,282,299 റീസര്‍വേ നമ്പറുകളിലുള്ള ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിനായി 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ തങ്ങളുടേതെന്ന് സര്‍ക്കാര്‍ ഒരിക്കല്‍ പ്രഖ്യാപിച്ച ഭൂമി ഏറ്റെടുക്കുന്നത് എപ്രകാരമായിരിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമിയിലെ ചമയങ്ങളുടെ വില കെട്ടിവച്ച് ഏറ്റെടുക്കാമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായിരിക്കെ നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്ന ഭൂമി എന്തിന് പണം നല്‍കി ഏറ്റെടുക്കണമെന്ന ചോദ്യം അന്ന് ഉയര്‍ന്നു. സര്‍ക്കാരാണ് ഭൂമിയുടെ ഉടമയെന്ന് ഉറപ്പുണ്ടെങ്കില്‍ പണം കെട്ടിവക്കുന്നതെന്തിനെന്ന ചോദ്യം ബിലീവേഴ്സ് ചര്‍ച്ചും, അഭിഭാഷകരുമുള്‍പ്പെടെ അന്ന് ഉന്നയിച്ചു. പുതിയ ഉത്തരവില്‍ ഭൂമി പണം നല്‍കിയാണോ ഏറ്റെടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം രണ്ട് തരത്തില്‍ മാത്രമാണ് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയുക. സര്‍ക്കാര്‍ ഭൂമി പൊതു പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഭൂമി ഒഴിപ്പിക്കല്‍ ചെയ്യേണ്ടതില്ല. ഏറ്റെടുക്കാതെ തന്നെ നേരിട്ട് സര്‍ക്കാരിന് ആ ഭൂമി വിനിയോഗിക്കാന്‍ കഴിയും. സ്വകാര്യ ഭൂമിയാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കേണ്ടതായി വരിക.


സിവില്‍ കേസ് കോടതിയെ നിലനില്‍ക്കെ പണം കെട്ടിവച്ച് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചാല്‍ സഭാ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം എടുക്കുമെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് നേതൃത്വം പ്രതികരിച്ചത്. ഇത് യോഹന്നാന്റെ തട്ടിപ്പായിരുന്നു.  ചെറുവള്ളിയിലെ ഭൂമി തങ്ങളുടേതെന്ന് കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചും സര്‍ക്കാര്‍ ഭൂമിയെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു.


എസ്‌റ്റേറ്റ് ഉടമസ്ഥാവകാശം രേഖകള്‍ പ്രകാരം ബിലീവേഴ്‌സ് ചര്‍ച്ചിനാണ്. തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടാണ് ബിലീവേഴ്‌സ് ചര്‍ച്ച് വിമാനത്താവളത്തിനായുള്ള മണ്ണ് പരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നതും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക എന്നായിരുന്നു മുമ്പ് സര്‍ക്കാര്‍ തീരുമാനം. സിവില്‍ കോടതിയില്‍ നടക്കുന്ന കേസിന്റെ അന്തിമ വിധിയെ ആശ്രയിച്ചാവും തുടര്‍ നടപടികള്‍. തര്‍ക്കം പാലാ കോടതിയിലിരിക്കെ മുന്‍തൂക്കം സര്‍ക്കാര്‍ വാദത്തിനാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അവകാശപ്പെടുന്ന ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള വഴികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെയും, ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെയും, നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ കൈയ്യേറ്റക്കാരോട് കൈകോര്‍ത്ത് പോവുകയാണെന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു.


സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു

സര്‍ക്കാര്‍ ഭൂമി എന്ന് പ്രഖ്യാപിച്ചതിന് ശേഷം നഷ്ടപരിഹാരം നല്‍കിയാണ് ഭൂമിയേറ്റെടുക്കുന്നതെങ്കില്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഹാരിസണ്‍ മലയാളത്തിനെതിരെ കേസ് വാദിച്ച മുന്‍ ഗവ.പ്ലീഡര്‍ സുശീല ഭട്ട് പറയുന്നു. കോടതിയില്‍ തീര്‍ക്കാന്‍ നില്‍ക്കുന്ന കേസിനെ സര്‍ക്കാരിന്റെ നീക്കം ദുര്‍ബലപ്പെടുത്തുമെന്നാണ് അവരുടെ അഭിപ്രായം. 'സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഉള്ളപ്പോള്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ പെടാതെ ഭൂമി ഏറ്റെടുക്കാമായിരുന്നു. അതില്‍ നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സര്‍ക്കാര്‍ അതിന് മുതിരുന്നതെന്തിനെന്നും സുശീല ഭട്ട് ചോദിക്കുന്നു. 'ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ ഭൂമിയായിരിക്കെ അതില്‍ സര്‍ക്കാരിന് ഏറ്റെടുക്കലുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതില്‍ യാതൊരു നിയമ പ്രശ്നങ്ങളുമില്ല. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കുകയെന്നാല്‍ സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുക എന്ന ഒറ്റ വ്യവസ്ഥയേ നിയമത്തിലുള്ളൂ. സര്‍ക്കാര്‍ ഭൂമി ആണെന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭൂമിയില്‍ ലാന്‍ഡ് അക്വിസിഷനോ എവിക്ഷനോ നടപ്പാക്കേണ്ടതുമില്ല. സര്‍ക്കാര്‍ തീരുമാനം പൊതുതാത്പര്യത്തിന് എതിരാണ്. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനുകള്‍ തന്നെ ചെറുവള്ളിയിലേത് സര്‍ക്കാര്‍ ഭൂമിയാണെന്നും സ്വകാര്യ വ്യക്തി കയ്യേറിയതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലും വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രാജമാണിക്യത്തിന് സ്പെഷ്യല്‍ ഓഫീസര്‍ പവര്‍ ഇല്ല എന്ന ഒറ്റ സാങ്കേതിക കാരണത്താല്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെ ഹൈക്കോടതി റദ്ദ് ചെയ്തത്. അല്ലാതെ അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ തെറ്റാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. വസ്തുതകളില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്. തര്‍ക്കമുണ്ടെങ്കില്‍ എതിര്‍കക്ഷികളാണ് കോടതിയില്‍ ഇത് ചോദ്യം ചെയ്യേണ്ടത്. അതിന് പകരം സര്‍ക്കാര്‍ ഡിസ്പ്യൂട്ട് ഉണ്ടെന്ന് പറഞ്ഞാല്‍ നാളെ എതിര്‍കക്ഷികള്‍ ആ പണം ക്ലെയിം ചെയ്യാനുള്ള സാധ്യതയുണ്ട്. കോടതിയില്‍ കേസ് വരുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാക്കി, ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരിന് തന്നെ സംശയമുണ്ടെന്ന് വരുത്തി തീര്‍ത്ത് എല്ലാ തോട്ടംഭൂമികളും കയ്യേറ്റക്കാര്‍ക്ക് തന്നെ നല്‍കാന്‍ ഇടവരുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്ന് മാത്രമല്ല, എത്ര കോടികളാണ് ബിലീവേഴ്സ് ചര്‍ച്ചിന് പൊതുഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മാത്രം അറിഞ്ഞാല്‍ മതി. 2263 ഏക്കര്‍ സ്ഥലം ഇപ്പോഴത്തെ ഭൂമി വിലയ്ക്ക് എടുക്കുന്നു എന്നാല്‍ രണ്ടായിരം കോടി രൂപയിലധികം ഖജനാവില്‍ നിന്ന് ബിലീവേഴ്സ് ചര്‍ച്ചിന് ലഭിക്കും. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. തോട്ടം ഭൂമി ഉടമസ്ഥ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിപ്പിക്കുന്നതിന് സമാനമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ട് ആ ഭൂമിയില്‍ കടന്ന് പ്രവര്‍ത്തിക്കാം. ഏറ്റെടുക്കേണ്ട ആവശ്യമില്ല.'


ചെറുവള്ളി എസ്റ്റേറ്റ് 2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമ പ്രകാരം ഏറ്റെടുക്കാമെന്ന് മുമ്പ് റവന്യൂ വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293 പ്രകാരം ഭൂമി സര്‍ക്കാരിന്റേതായിരിക്കെ ഭൂമി വില കൊടുത്ത് വാങ്ങാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. 2263 ഏക്കര്‍ വരുന്ന ഭൂമി വിലകൊടുത്ത് വാങ്ങാനുള്ള തീരുമാനം ഹാരിസണ്‍സ് ഉള്‍പ്പെടെയുള്ള തോട്ടം മുതലാളിമാരുടെ ഭരണഘടനാ ലംഘനത്തിനും നിയമ വിരുദ്ധമായ ഭൂമി കൈമാറ്റത്തിനും കൂട്ട് നില്‍ക്കുന്നതാണെന്ന ആരോപണം ശക്തമാണ്. തോട്ടംഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കേസുകളില്‍ സുപ്രീംകോടതിയിലടക്കം സര്‍ക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഓരോ ഭൂമിയുടേയും തര്‍ക്കം പരിഹരിക്കുന്നതിന് സിവില്‍ കോടതികളെ സമീപിക്കാം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് 2020ല്‍ സംസ്ഥാനത്തൊട്ടാകെ വിവിധ കോടതികളിലായി എട്ട് കേസുകളാണ് സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ വഴി കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് ചെറുവള്ളിയും.


2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഹാരിസണ്‍സ് മലയാളം കൈവശം വച്ചിരുന്ന ചെറുവള്ളിയിലെ 2263 ഏക്കര്‍ ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റത്. ഇത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി വിറ്റതെന്ന് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന നന്ദനന്‍ പിള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഹാരിസണ്‍സിന് ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 2008ല്‍ തഹസില്‍ദാര്‍ പോക്കുവരവ് റദ്ദ് ചെയ്തു. പിന്നീട് രാജമാണിക്യം കമ്മീഷനും വില്‍പ്പന നിയമ വിരുദ്ധമാണെന്നും ഭൂമി ഏറ്റെടുക്കണമെന്നും വ്യക്തമാക്കി. ഭൂമി ഒഴിയണമെന്ന നോട്ടീസ് നല്‍കിയതിന് പിന്നാലെ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ അത് സിവില്‍ കോടതിയില്‍ പരിഹരിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി കരമടയ്ക്കുന്നതിനും മരംമുറിക്കുന്നതിനും തോട്ടമുടമകള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ സിവില്‍ കേസ് വിധിയനുസരിച്ചായിരിക്കും പിന്നീട് കരമടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, നിയമ വിരുദ്ധമായി കൈവശം വച്ചിരുന്ന ഭൂമി നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തതിന് ഹാരിസണ്‍സിനും ബിലീവേഴ്സ് ചര്‍ച്ചിനുമെതിരെ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ സര്‍ക്കാര്‍ അവരുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ ശ്രമം തുടരുന്നതില്‍ പലരും സംശയമുന്നയിക്കുന്നു.


ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നതിന് കോടതിയില്‍ നഷ്ടപരിഹാര തുക കെട്ടിവക്കാനുള്ള തീരുമാനം 2019ല്‍ സര്‍ക്കാര്‍ എടുക്കുമ്പോള്‍ അന്ന് ഒരു കോടതികളിലും കേസ് നിലവിലില്ലായിരുന്നു. ഭൂമിയുടെ അവകാശം സ്ഥാപിക്കാനായി സിവില്‍ കേസുകള്‍ പോവും എന്ന തീരുമാനത്തിനപ്പുറം ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നില്ല. 2018 ഏപ്രില്‍ 11നാണ് ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിച്ചത്. ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്നതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവായിരുന്നു അത്. ഹാരിസണ്‍ മലയാളം ലിമിറ്റഡും അവരില്‍ നിന്ന് ഭൂമി നേടിയ മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഹാരിസണും മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യം കമ്മീഷന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇത്രയും ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദ് ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നിയമിതനായ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവുകള്‍ റദ്ദ് ചെയ്തത്. എന്നാല്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. നിലവിലെ കേസില്‍ കേരള ഭൂസംരക്ഷണ നിയമ പ്രകാരമുള്ള അധികാരം മാത്രമാണ് പരിശോധിക്കുന്നതെന്നും ഉടമസ്ഥത സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഉത്തരവിട്ട കോടതി കമ്പനികളില്‍ നിന്ന് കരം സ്വീകരിക്കുന്നത് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു. എട്ട് ജില്ലകളില്‍ തോട്ടം കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സിവില്‍ കോടതികളില്‍ കേസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് 2019 ജൂണ്‍ ആറിനാണ്. സിവില്‍ കോടതിയെ സമീപിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു ഉത്തരവ്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കൈവശമിരിക്കുന്ന തോട്ടം ഭൂമികള്‍ക്ക് പുറമെ കൈമാറ്റം ചെയ്ത ഭൂമികളും ഉള്‍പ്പെടുത്തി കേസ് ഫയല്‍ ചെയ്യണമെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ വച്ചത്.


2015ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി തുടങ്ങിയിരുന്നുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് പിആര്‍ഒ സിജോ പന്തപ്പള്ളില്‍ വെളിപ്പെടുത്തിയത്

ചെറുവള്ളി എസ്റ്റേറ്റും ശബരി വിമാനത്താവളവുമായി ബന്ധപ്പെട്ട ഒത്തുകളി വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകള്‍ പല തവണ പുറത്തു വന്നിരുന്നു. 2016ല്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്ത ഗൗഡരുടെ ബഞ്ചില്‍ ബിലീവേഴ്സ് ചര്‍ച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിമാനത്താവള പദ്ധതിയുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഏതാണ്ട് ഇതേ സമയം ശബരിമലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമലക്കായി വിമാനത്താവളം ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചു. ഇതേ കാലയളവില്‍ തന്നെയാണ് ഇന്തോ ഹെരിറ്റേജ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ കമ്പനി തുടങ്ങിയത് വാര്‍ത്തയായത്. ഗ്ലോബല്‍ ഇന്ത്യ അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാരവാഹി കൂടിയായ രാജീവ് ജോസഫ് മാനേജിങ് ഡയറക്ടറായി രൂപീകരിച്ച കമ്പനി ഡല്‍ഹി കേന്ദ്രീകരച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയതായും പത്തനംതിട്ടയില്‍ ഓഫീസ് തുറന്നതായും പ്രഖ്യാപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്കല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കന്‍ കേന്ദ്രിത എയ്കോം കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് നിയോഗിച്ചത്. കുമ്പഴ, ളാഹ, കല്ലേലി, ചെറുവള്ളി എസ്റ്റേറ്റുകള്‍ സമിതി പരിഗണിച്ചു. ഏറ്റവും അനുയോജ്യം ചെറുവള്ളി എസ്റ്റേറ്റ് എന്ന് സമിതി ശുപാര്‍ശ ചെയ്തു. 2263 ഏക്കര്‍ സ്ഥലം, രണ്ട് ദേശീയ പാതകള്‍, അഞ്ച് സംസ്ഥാന പാതകള്‍ തുടങ്ങിയ സവിശേഷതകളാണ് ഈ ഭൂമി അനുയോജ്യമെന്ന് കണ്ടെത്താന്‍ കാരണം. പിന്നീട് 2017ല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അതേസമയം 2015ല്‍ തന്നെ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി തുടങ്ങിയിരുന്നുവെന്നാണ് ബിലീവേഴ്സ് ചര്‍ച്ച് പിആര്‍ഒ സിജോ പന്തപ്പള്ളില്‍ വെളിപ്പെടുത്തിയത്.

പിണറായിയുടെയും കോടിയേരിയുടെയും ബിനാമിയെന്ന് ഷാജ് കിരൺ സ്വപ്ന സുരേഷിനോട്  പറഞ്ഞ സ്ഥാപനമാണ്  ബിലീവിയേഴ്സ് ചർച്ച് . അന്ന്  കേന്ദ്ര സർക്കാർ ഇതിൽ  രഹസ്യാന്വേഷണം ആരംഭിച്ചിരുന്നു .  ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ തുടങ്ങിയ അവിശുദ്ധ  ബന്ധമാണ് പിണറായിയും ബിലീവിയേഴ്സ് ചർച്ചും തമ്മിലുള്ളതെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. അപ്പോഴാണ്  ഷാജ് കിരൺ  രംഗത്തെത്തിയത്.

അന്ന്  റവന്യു മന്ത്രിയായിരുന്നത് കെ.ചന്ദ്രശേഖരനാണ്. അദ്ദേഹവും റവന്യു വകുപ്പും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായിരുന്നു.  റവന്യു വകുപ്പ് അറിയാതെയാണ് അന്ന്  സർക്കാർ കരുക്കൾ നീക്കിയത്. നേരത്തെ യു ഡി എഫ് സർക്കാരും ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു. വിവാദങ്ങൾ ഭയന്നാണ് അവർ പിൻമാറിയത്.

എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തുക  കോടതിയിൽ  കെട്ടിവയ്ക്കാനാണ് സർക്കാർ തീരുമാനിച്ചത്.   എസ്റ്റേറ്റ്  തങ്ങളുടെ വകയാണെന്ന് സർക്കാർ വാദിക്കുന്നു. എസ്റ്റേറ്റ് സർക്കാർ വകയാണെങ്കിൽ സർക്കാർ എന്തിനാണ് സ്ഥലം ഏറ്റെടുക്കാനുള്ള തുക കോടതിയിൽ കെട്ടി വയ്ക്കുന്നത് എന്നാണ് ബിലീവിയേഴ്സ് ചർച്ച് ചോദിച്ചത്. തീർച്ചയായും  അതൊരു ചോദ്യം തന്നെയായിരുന്നു. ഇവിടെയാണ് ഒത്തുകളി സംശയിച്ചത്. പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചാണ് എസ്റ്റേറ്റ് ഏറ്റെടുക്കാൻ അന്ന്  സർക്കാർ തീരുമാനിച്ചത്. 

കോടതിയിൽ പണം കെട്ടി വച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്നും ഭൂമി സർക്കാരിന്റേതല്ലെന്ന് മനസിലാക്കാമെന്ന് ചർച്ച് പറയുന്നു. ഏറ്റെടുക്കാൻ പോകുന്നത് തർക്ക ഭൂമിയാണെന്ന വാദം ചർച്ച് പൂർണ്ണമായും തള്ളികളഞ്ഞു. രാജ്യത്തെ ഒരു കോടതിയിലും എസ്റ്റേറ്റ് സംബന്ധമായ ഒരു കേസും നിലവിലില്ലെന്നാണ് ചർച്ചിന്റെ വാദം. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യം വിധികളിലൂടെ സ്ഥാപിച്ചിട്ടുണ്ടെന്നും ചർച്ച് വാദിക്കുന്നു. വികസന പ്രവർത്തനങ്ങൾക്ക് തങ്ങൾ  എതിരല്ലെന്നും സഭ വാദിക്കുന്നു. നിയമനടപടികളിൽ കുരുങ്ങി വിമാനത്താവളം നടക്കാതെ പോയാൽ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കല്ലെന്നും  സഭ വാദിച്ചു.. 

നടക്കുന്ന തർക്കങ്ങൾ കണ്ണിൽ മണ്ണിടാനുള്ളതാണെന്നും സർക്കാർ കോടതിയിൽ കെട്ടിവയ്ക്കുന്ന തുക ബിലീവിയേഴ്സ് ചർച്ച് കോടതിയിൽ നിന്നും സന്തോഷത്തോടെ കൈപ്പറ്റുമെന്നും എതിരാളികൾ പറയുന്നു. കേന്ദ്ര  സർക്കാർ തയ്യാറാക്കിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നാണ് മുൻ എം എൽ എ രാജു എബ്രഹാം പറഞ്ഞത്.  രാജു എബ്രഹാമിൻ്റെ പ്രസ്താവനയും ദുരൂഹമായി മാറുകയാണ്. കാരണം ബിലീവിയേഴ്സ് ചർച്ചിൻ്റെ വിശ്വസ്തരിൽ ഒരാളാണ് രാജു എബ്രഹാം.

എന്നാൽ എസ്റ്റേറ്റ് സംബന്ധമായ തർക്കം സിവിൽ  കോടതിയിൽ പരിഗണിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്ന് മുൻ റവന്യു മന്ത്രി കെ ചന്ദ്രശേഖരൻ പ്രതികരിച്ചു. റവന്യു മന്ത്രി നേരത്തെയും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരായിരുന്നു. അന്നും റവന്യു വകുപ്പ് അറിയാതെയാണ് സർക്കാർ കരുക്കൾ നീക്കിയത്. നേരത്തെ യു ഡി എഫ് സർക്കാരും ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു. 

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം പുറത്തുവന്ന ഓഡിയോയിലുണ്ട്. ഷാജ് കിരണിന്‍റെ ആരോപണങ്ങളിൽ ബിലീവേഴ്സ് ചർച്ച് അധികൃതർ ഇന്ന് പരാതി നൽകിയില്ല. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമായതോടെ എഡിജിപി അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയിരുന്നു.

വിവാദങ്ങൾ എന്തു  തന്നെയായാലും യോഹന്നാൻ കൈവശം വച്ച സർക്കാർ ഭൂമി കോടികൾ നൽകി കൈപ്പറ്റാനാണ് പിണറായി സർക്കാർ ശ്രമിച്ചത് . കൂടാതെ യോഹന്നാൻ ഉന്നതരുടെ ബിനാമിയാണെന്ന ആരോപണവും നിലവിലുണ്ട്. ഏതായാലും ഹൈക്കോടതി ഉത്തരവ്  പുതിയ സംശയങ്ങൾക്കാണ് കാരണമായി തീരുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കാത്തതിന് 19കാരനെ കൊലപ്പെടുത്താന്‍ ശ്രമം  (17 minutes ago)

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (56 minutes ago)

മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി  (1 hour ago)

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

ഷിബുവിന്റെ ഹൃദയവുമായി ഹെലികോപ്ടര്‍ എറണാകുളത്തെത്തി, ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ട് ജനറല്‍ ആശുപത്രിയിലുമെത്തി  (1 hour ago)

ശബരിമല വിമാനത്താവളം നഷ്ടമായത് കോടികളുടെ കച്ചവടം ഹൈക്കോടതിക്ക് സ്തുതി ദൈവത്തിന് സ്തോത്രം  (1 hour ago)

വരുന്നത് ലാ നിനാ തന്നെ കൊടും തണുപ്പിലേക്ക്.. മഴവരില്ല...പക്ഷേ തണുത്ത് വിറയ്ക്കും..ALERT ഇങ്ങനെ  (1 hour ago)

വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങൾ ദാനം ചെയ്തു; തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു  (1 hour ago)

പ്രതികൾക്കതിരെ കർശന നടപടി എടുക്കും; റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്  (2 hours ago)

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ  (4 hours ago)

ദിവസത്തിന്റെ തുടക്കത്തിൽ മനശാന്തി, തൊഴിൽ വിജയം ഉണ്ടാവും. മദ്ധ്യാഹ്നം മുതൽ നേത്ര രോഗം  (4 hours ago)

ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തിരമായി ...  (5 hours ago)

'നിന്റെ തോളിൽ നക്ഷത്രം ഇപ്പോൾ കയറിയതല്ലേയുള്ളൂ, നിന്നെ ഞാൻ ശരിയാക്കുമെടാ, നിന്റെ പണി കളയിക്കുമെടാ’; മേശപ്പുറത്ത് അവിലും മലരും പഴവും; പോലീസ് സ്റ്റേഷനിൽ കയറി എസ് ഐയ്ക്ക് നേരെ കൊലവിളിച്ച് സി പി ഐ എം നേതാ  (5 hours ago)

കോർപറേഷൻ മേയർ സ്ഥാനത്തേക്ക് സിപിഎമ്മും കോൺഗ്രസ്സും മത്സരിക്കും; ആർ.പി.ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി  (5 hours ago)

Malayali Vartha Recommends