പാറ്റൂർ രാധാകൃഷ്‌ണൻ മേയർ..?! തലസ്ഥാനത്ത് വമ്പൻ ട്വിസ്റ്റ്..! ശ്രീലേഖയെ വെട്ടി നീക്കം പാറ്റൂർ ഗെയിം ചേഞ്ചർ

തിരുവനന്തപുരം മേയറായി അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമോ? വി.വി. രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പരിചിത മുഖങ്ങളെ കുറിച്ചുള്ള ചർച്ചകൾ മുറുകുന്നതിനിടയിലാണ് അപ്രതീക്ഷത സ്ഥാനാർത്ഥിയുടെ പേര് ചിത്രത്തിലെത്തുന്നത്. അത് പാറ്റൂർ വാർഡിൽ നിന്നും ജയിച്ച കെ. രാധാക്യഷ്ണനാണ്. തിരുവനന്തപുരം കോർപ്പറേഷൻ ഏറ്റവും വലിയ ഒറ്റ കക്ഷിയായി വിജയിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവുണ്ട്. രാധാകൃഷ്ണനെ പാർട്ടിയുടെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു. എന്നാൽ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം മന്ത്രി വീ ശിവൻകുട്ടിയും കടകംപള്ളിയെയും രാധാകൃഷ്ണൻ വീട്ടിലെത്തി കണ്ടിരുന്നു. പലരും വിളിച്ചു എന്നാണ് രാധാകൃഷ്ണൻ പറയുന്നത്. പ്രദേശത്ത് ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും . ജനങ്ങളെ വിളിച്ചുചേർത്ത് യോഗം ചേരും.. ജനങ്ങളുടെ ആവശ്യങ്ങൾ മുന്നിൽ വയ്ക്കും. വ്യക്തിപരമായി ഒരു ഡിമാൻഡും ഇല്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു രാധാകൃഷ്ണന് പുറമേ പൗണ്ട് കടവ് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും വിജയിച്ചിരുന്നു.
ബിജെപിക്ക് അധികാരത്തിൽ എത്തണമെങ്കിൽ ഇവരുടെ നീക്കം നിർണായകമാണ്. 101 ഡിവിഷനുകൾ ഉള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 100 ഡിവിഷനു കളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചു . ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചു നിന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. എൽഡിഎഫിന്റെ സീറ്റ് നില 51 ൽ നിന്നും 29 ആയി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായ എൻഡിഎ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. നില മെച്ചപ്പെടുത്താൻ കോൺഗ്രസിനും കഴിഞ്ഞു. കഴിഞ്ഞതവണ 10 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ 9 സീറ്റ് അധികം നേടി. ഏകദേശം അര നൂറ്റാണ്ടോളം തുടർച്ചയായി കോർപ്പറേഷൻ ഭരണം കയ്യാളിയ എൽഡിഎഫിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് അപ്രതീക്ഷിത വെല്ലുവിളിയാണുള്ളത് . മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇപ്പോള്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. 101 വാര്‍ഡുകളില്‍ വെറും 29 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ഒറ്റയ്ക്ക് മേയറെ വിജയിപ്പിക്കാന്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് ആര്‍.പി ശിവജിയെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായി.പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചാണ് മുന്‍ വിളപ്പില്‍ ഏര്യ സെക്രട്ടറി ആര്‍.പി ശിവജി നഗരസഭാ കൗണ്‍സിലറായത്. മത്സരിക്കാതിരുന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 100 വാര്‍ഡുകളിലാണ് തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 50 സീറ്റുകളുള്ള ബിജെപിയാണ് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.
സിപിഎമ്മിന് 29 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റും സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് വിജയിച്ചത്. ഇവരെല്ലാം കൂടി ചേരുമ്പോള്‍ അത് 50 വോട്ടായി മാറും. എന്നാല്‍ സ്വതന്ത്രരുടെ നിലപാട് എന്തെന്നത് നിര്‍ണായകമാകും. അതുപോലെ തന്നെ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പും പ്രധാനമായി മാറും മുന്നണികള്‍ക്ക്.
https://www.facebook.com/Malayalivartha























