അമേരിക്കയിൽ ചൈനയുടെ രഹസ്യനീക്കം!! US നെ തകർക്കാൻ ചൈനീസ് കോടീശ്വരന്മാർ ഞെട്ടിപ്പിക്കുന്ന നീക്കം

മുമ്പ് അധികം ആരുടെയും ശ്രദ്ധ നേടാതിരുന്ന ഒരു പ്രവണത ഇപ്പോൾ ലോകശ്രദ്ധ നേടുകയും വലിയ ചർച്ചകൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിരിക്കുകയാണ്. സമ്പന്നരായ ചില ചൈനീസ് പൗരന്മാർ, സറോഗസി (വാടക ഗർഭധാരണം) സംവിധാനങ്ങളിലൂടെ അമേരിക്കയിൽ മക്കൾക്ക് ജന്മം നൽകുന്ന പ്രവണത വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചില ഒറ്റപ്പെട്ട സംഭവങ്ങളിൽ, ഒരേയൊരു വ്യക്തി തന്നെ വാടകഗർഭധാരണ സംവിധാനത്തെ ഉപയോഗപ്പെടുത്തി നൂറുകണക്കിന് കുട്ടികളുടെ അച്ഛനായതായും റിപ്പോർട്ടുകളുണ്ട്. ഒരുകാലത്ത് വളരെ കുറച്ച് ആളുകൾ മാത്രം പിന്തുടർന്നിരുന്ന, പുറത്തറിവില്ലാതെ നടന്നിരുന്ന ഈ രീതി ഇപ്പോൾ കൂടുതൽ ജനകീയമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ,കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന പൗരത്വം, ധാർമ്മികത, ഇതിന് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിമർശനങ്ങളും ചോദ്യങ്ങളും ഇപ്പോൾ കൂടുതൽ ശക്തമാവുകയാണ്.
സറോഗസി എങ്ങനെ?
സറോഗസി അഥവാ വാടക ഗർഭധാരണം എന്നത് മറ്റുള്ളവർക്കായി ഒരു സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന രീതിയാണ്. രണ്ട് രീതിയിലാണ് വാടകഗർഭധാരണം നടക്കുന്നത്. ഒരു രീതിയിൽ, വാടകമാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി ചേർത്ത് ബീജസങ്കലനം നടത്തുന്നു. മറ്റൊരു രീതിയിൽ, അണ്ഡവും ബീജവും ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്നു. ഇതിൽ രണ്ടാമത്തെ മാർഗത്തിലൂടെ നടത്തുന്ന ഗർഭധാരണത്തിൽ താൻ ഗർഭപാത്രത്തിൽ ചുമക്കുന്ന കുഞ്ഞുമായി വാടകമാതാവിന് ജൈവികമായ (biological) ബന്ധമുണ്ടാകില്ല. ഈ രണ്ടാമത്തെ രീതിയെ ചിലർ കടുത്ത രീതിയിൽ വിമർശിക്കുന്നുണ്ട്. ഗർഭധാരണം പണം നൽകി വാങ്ങുന്ന ഒരു സേവനമായി മാറുന്നുവെന്നും, “ഗർഭപാത്രം വാടകയ്‌ക്കെടുക്കൽ” എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരുമെന്നും വിമർശകർ പറയുന്നു.
അമേരിക്കയിൽ കാലുറപ്പിക്കാനുള്ള ചൈനയുടെ വമ്പൻ നീക്കം . വാടക ഗർഭ ധാരണം വഴി അമേരിക്കയിൽ കയറിക്കൂടാനാണ് ചൈനയുടെ നീക്കം . ചൈനയിലുള്ളവർ സറോഗസി വഴി അമേരിക്കയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു ചൈനീസ് വിഡിയോഗെയിം കമ്പനി നടത്തുന്ന സു ബോയ്ക്ക് അമേരിക്കയിൽ നാലുകുട്ടികളുണ്ട്. ‘എനിക്ക് അമേരിക്കയിൽ 20 കുട്ടികൾ വേണമെന്നാണ് ദീർഘകാല ആഗ്രഹം’’ കോടതിയുടെ ചോദ്യത്തിന് മറുപടിയായി സു ബോ പറഞ്ഞു. അവർ വളർന്ന് വലുതാകുമ്പോൾ ബിസിനസ് അവരെ ഏൽപ്പിക്കണം. ചില കുട്ടികൾ അമ്മുമ്മമാർക്കൊപ്പം കലിഫോർണിയയിൽ കഴിയുന്നുണ്ട്. ഞാനിന്നുവരെ ആ കുട്ടികളെ പോയി കണ്ടിട്ടില്ല - ബോ പറഞ്ഞു.. എന്നാൽ സത്യം ഇഹല്ലെന്നറിഞ്ഞ കോടതി ഞെട്ടി . ബോയ്ക്ക് വാടക ഗർഭധാരണം വഴി അമേരിക്കയിൽ 100ലേറെ കുട്ടികളുണ്ട്. ഇതു ബോയുടെ മാത്രം കാര്യവുമല്ല. ചൈനയിൽ നിന്നെത്തുന്ന ബിസിനസുകാരിൽ പലരും അമേരിക്കയിലെ വാടകഗർഭധാരണ ചട്ടം മുതലെടുത്ത് കൂടുതൽകൂടുതൽ മക്കളെ സൃഷ്ടിക്കുകയാണ്.
പലർക്കും 10, ചിലർക്ക് 20, ലക്ഷ്യം 100 കുട്ടികളാണ് എന്ന് പറയുന്ന ചൈനീസ് കോടീശ്വരന്മാരുണ്ട് എന്ന അറിവാണ് ഇപ്പോൾ അമേരിക്കയെ ഞെട്ടിപ്പിക്കുന്നത്
ഇന്റർനാഷനൽ ഹോൾഡിങ്സ് എന്ന കമ്പനി നടത്തുന്ന വാങ് ഹുവിന് ഇത്തരത്തിൽ യുഎസിൽ 10 പെൺകുട്ടികളുണ്ട്. തന്റെ പെൺമക്കൾ യുഎസിലെ അതിസമ്പന്നരെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഹു ഇതു സംബന്ധിച്ച് ഒരാൾക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചത് എക്സ്ജെ കമ്പനിയുടെ ഓഹരിവില ഇടിയാനും വഴിവച്ചിരുന്നു.
മക്കളുണ്ടാകാൻ സാധ്യതയില്ലാത്ത ദമ്പതികളെ സഹായിക്കാനുള്ള നിയമം ചൈനീസ് പൗരന്മാർ ദുരുപയോഗം ചെയ്യുകയാണെന്ന് ജഡ്ജി ആമി പെൽമൻ പറഞ്ഞു. യുഎസിലെ പഴുതുകളുള്ള നിയമം ചൈനീസ് സമ്പന്നർ മുതലെടുക്കുകയാണ്. അതിൽ ബിസിനസുകാർ മാത്രമല്ല; മോഡലുകൾ, പിച്ച്.ഡിയുള്ളവർ, സംഗീതജ്ഞർ തുടങ്ങിയവരൊക്കെയുണ്ട്.
കലിഫോർണിയയിൽ യുഎസ് യുവതികളുമായി ചേർന്ന് വാടകഗർഭധാരണത്തിന് വിദേശികളെ അനുവദിക്കുന്ന നിയമമുണ്ട്. ഇതിന്റെ കോടതി ഫയലിങ് നടപടികൾ രഹസ്യമായിരിക്കുമെന്ന ആനുകൂല്യമാണ് ചൈനക്കാർ അവസരമാക്കുന്നത്. നാട്ടുകാർ ഇതറിയാൻ പോകുന്നില്ല. ഈ രഹസ്യ സ്വഭാവം ഒരാളെ വിവിധ ഗർഭധാരണ ഏജൻസികളെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു കലിഫോർണിയൻ യുവതി പറഞ്ഞത്, ഒരു ചൈനക്കാരൻ തന്നെ 4 തവണ സമീപിച്ചെന്നായിരുന്നു. അയാൾ പല ഏജൻസികളിലും പോയിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഓരോ വാടകഗർഭധാരണം ഉറപ്പാക്കുമ്പോഴും ഏജൻസികൾക്ക് 40,000 മുതൽ 50,000 ഡോളർ (ഏകദേശം 45 ലക്ഷം രൂപ) വരെ കിട്ടും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമ്പോൾ ഓരോ കുട്ടിക്കും ചെലവ് ശരാശരി 2 ലക്ഷം ഡോളറാണ് (1.8 കോടി രൂപ). വിദേശികൾക്ക് അമേരിക്കയിൽ എത്താതെതന്നെ യുഎസിൽ വാടക ഗർഭധാരണ ‘നടപടിക്രമങ്ങൾ’ പൂർത്തിയാക്കാനും കഴിയും. ഒറ്റകുട്ടി നയംമൂലം ചൈനയിൽ ‘പ്രതിസന്ധി’ നേരിട്ടിരുന്ന ബിസിനസുകാരാണ് യുഎസിലെ ഈ അനുകൂലനിയമം നേരത്തേ അവസരമാക്കിയിരുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസിൽ ജനിച്ചവർ യുഎസ് പൗരന്മാരാണെന്നതിനാൽ ഈ കുട്ടികളുടെ എണ്ണത്തിന്റെ പേരിൽ ചൈനയിൽ പിഴയുണ്ടാകുമായിരുന്നില്ല.
പല ചൈനീസ് സമ്പന്ന ബിസിനസുകാരും 20 മുതൽ 100ലേറെ കുട്ടികളെയാണ് ഇത്തരത്തിൽ ആഗ്രഹിക്കുന്നതെന്ന് ഏജൻസികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തിലേറെ കുട്ടികളുള്ള ഇലോൺ മസ്ക് ഇവർക്കൊരു റോൾ മോഡലാണത്രേ. അതേസമയം, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക യുഎസ് പൗരത്വമെന്ന നിയമം മാറ്റാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരത്വം ഉള്ളയാളാണെങ്കിൽ മാത്രമേ ഇനി കുഞ്ഞിനും ജന്മനാ പൗരത്വം ലഭിക്കൂ. ഈ ഭേദഗതി പക്ഷേ, യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. യുഎസിൽ വാടകഭർഭ ധാരണത്തിൽ 41% ചൈനക്കാരാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























