കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത, ആദിവാസി,പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്ന് ഭരണകൂടത്തെ നേരിടുമെന്ന് മാവോയിസ്റ്റുകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

ഇതിനോടകം തന്നെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മാവോയിസ്‌റ് രീതിയിലുള്ള ആക്രമണങ്ങള്‍ ഇതിനുള്ള തുടക്കം മാത്രമാണെന്ന് തെളിയിക്കുന്നതാണ് മാവോയിസ്റ്റുകളുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തില്‍ നിരവധി മാവോയിസ്റ്റുകള്‍ ഉണ്ടെന്നും കേരളത്തിലെ ഭരണകൂടത്തെ ആദിവാസി പിന്നോക്ക സമുദായങ്ങളുടെ കൂട് പിടിച്ച നേരിടുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മാവോയിസ്റ്റുകള്‍.
കേരളത്തിലെ ജനങ്ങള്‍ മാവോയിസ്റ്റുകളെ സുമനസ്സോടെ സ്വീകരിക്കുന്നതായാണ് അനുഭവമെന്നു മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മാവോയിസ്റ്റ് അംഗ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് എത്താനുളള തടസം ഭരണകൂടം സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ മുന്നോട്ടുള്ള വഴിയില്‍ വലിയ വിലങ്ങുതടിയാണ്. വിവരങ്ങള്‍ക്കായി അവരും ആശ്രയിക്കുന്നത് ജനങ്ങളെത്തന്നെയായതിനാല്‍ ഒറ്റുകാരെയും പേടിക്കണം. ഭരണകൂടത്തിന്റെ തണ്ടര്‍ബോള്‍ട്ടിന്റെ 300, 400 സേനാംഗങ്ങളെ വിന്യസിച്ച സ്ഥലത്തുപോലും ഞങ്ങള്‍ക്കു ജനങ്ങള്‍ക്കിടയിലേക്ക് പോകാനും അവരെക്കണ്ടു സംസാരിക്കാനും കഴിയുന്നുണ്ട്. ഇത് ജനങ്ങളുടെ പിന്തുണ ഒന്ന് കൊണ്ടുമാത്രമാണ്. അത് വിപുലമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ആണ് പറഞ്ഞു.
രാജ്യത്ത് മാവോയിസ്റ്റ് സാന്നിധ്യവും സ്വാധീനവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചതിനു പിന്നാലെയാണ് മലയാളി വനിതാനേതാവ് നേരിട്ട് ആദ്യമായി ടെലിവിഷന്‍ അഭിമുഖത്തിനു തയാറായത്.
നേരത്തെ കേ!ായമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഒരു സ്ത്രി അടക്കം 11 പേര്‍ മാവേ!ായിസ്റ്റ് സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂര്‍ത്തി, വേല്‍മുരുകന്‍, പഴനിവേല്‍, യോഗേഷ് മദന്‍, കാര്‍ത്തിക്, മണിവാസകം, ദശരഥന്‍, കാളിദാസ്, സത്യാ മേരി(പത്മ) എന്നിവരുള്‍പ്പെടെ 11 പേരുടെ ഫോട്ടോകള്‍ നേരത്തെ പെ!ാലീസ് പുറത്തിറക്കി അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha