Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

തെരുവ് നായ ആക്രമണം വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു

18 NOVEMBER 2016 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പാലുവാങ്ങാന്‍ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ തെരുവു നായ്ക്കള്‍ക്കു മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ(18)യാണ് മരിച്ചത്.

പുലര്‍ച്ചെ 6.15 ഓടെ അയല്‍വീട്ടില്‍ നിന്നും പാല്‍വാങ്ങാനായി പോകുമ്പോഴായിരുന്നു സംഭവം. അയല്‍വാസിയുടെ പറമ്പിലൂടെ പോവുകയായിരുന്ന ഗ്രീഷ്മയെ നായ്ക്കള്‍ ആക്രമിക്കാനെത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്രീഷ്മ പറമ്പിലെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റിലേക്കു വീണു. നായ്ക്കളുടെ കുരയും ഗ്രീഷ്മയുടെ നിലവിളിയും കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും ഗ്രീഷ്മ കിണറ്റില്‍ വീണിരുന്നു. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ഗ്രീഷ്മയെ രക്ഷിക്കാനായി നാട്ടുകാരനായ മോഹന്‍ കിണറ്റിലേക്ക് ഉടന്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. കയറിട്ടുകൊടുത്ത് ഗ്രീഷ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സെത്തിയാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്.

ഗുരുവായൂര്‍ മമ്മിയൂര്‍ ആര്യഭട്ട കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കുന്നംകുളം ഫയര്‍സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി.ഒ.ജോയ്, ലീഡിംഗ് ഫയര്‍മാന്‍ ടി.ഷാജി, ഫയര്‍മാന്‍ കെ.രവീന്ദ്രന്‍, അനീഷ്, മഹേഷ്, അഭിലാഷ്, ലിജിത്ത്, സുനില്‍കുമാര്‍, ശെന്തില്‍ കുമാര്‍, രവി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു ഇടവേളയ്ക്കു ശേഷം തെരുവ് നായ ശല്യം വീണ്ടും ദുരന്തമായ് മാറിരിക്കുകയാണ്. കേരളത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയും കുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍, തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേല്‍ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവനയുടെ കോളിളക്കത്തിന് ശേഷം വീണ്ടും തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

തെരുവുനായ ശല്യം കേരളത്തില്‍ അതീവ ഗുരുതരമായ പ്രതിന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വര്‍ധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേര്‍ന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുന്നതിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വര്‍ക്കല സ്വദേശി രാഘവനും, പുല്ലുവിള തീരദേശത്തു താമസിച്ചിരുന്ന ഷിലുവമ്മയും തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends