Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുധാകരന്‍ എത്തുമോ? ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കെ സുധാകരന്

18 NOVEMBER 2016 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍ ശക്തനായ നേതാവിനെ തേടി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. പിണറായിയുടെ കരുത്തിനെ രാഷ്ട്രീയമായും അല്ലാതെയും നേരിടാനൊരു കരുത്തനെയാണ് അവര്‍ തേടുന്നത്. പിണറായിയെ രാഷ്ട്രീയമായി നേരിടാന്‍ സുധീരന്‍ പോരെന്ന വിലയിരുത്തലുമായി എഐസിസി. ശക്തമായ പ്രതിപക്ഷം കളിച്ചാല്‍ മാത്രമേ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ കഴിയൂ. ഇപ്പോഴത്തെ അധ്യക്ഷനെ മഷിയിട്ടിട്ടും കാണാനില്ല. പല വിഷയത്തിലും പ്രതികരണം പോലും നന്നേ കുറവ്. രാഷ്ട്രീയമായി സിപിഎമ്മിനെ അടിക്കാനുള്ള വടി കിട്ടിയിട്ടും നേതൃത്വം അതൊന്നും മുതലാക്കിയില്ലെന്നും കേന്ദ്രത്തിന് അറിയാം. സോണിയാഗാന്ധിയുടെ താത്പര്യപ്രകാരമാണ് സുധീരന്‍ അധ്യക്ഷനായി വന്നത്. ഇപ്പോള്‍ ആ തീരുമാനത്തില്‍ സോണിയ ദുഖിതയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനാണ് നറുക്ക് സുധാകരനിലേക്ക് എത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നാല്‍കാന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ സുധാകരനെ കൊണ്ടുവന്നേക്കും. എ ഐ സി സി നേതൃത്വത്തിന് സുധാകരനെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിനോട് അനുകൂല നിലപാടാണെന്നാണ് സൂചന. അതേ സമയം കേന്ദ്രനേതൃത്വുമായി നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഷയത്തില്‍ തുടങ്ങിയ ഏറ്റുമുട്ടലും സുധാകരന് പിന്തുണയ്ക്കുന്നതില്‍ നിന്നും കേന്ദ്രനേതൃത്വത്തെ പിന്നോട്ട് വലിയ്ക്കുന്നുണ്ട്. കേരളത്തിലെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ സുധാകരന്‍ പിടി തോമസ്, വി ഡി സതീശന്‍ എന്നിവരെയാണ് ഹൈക്കമാന്റ് നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ പ്രഥമ പരിഗണന കെ സുധാകരന് തന്നെയാണ്. കേരളത്തിലെ എല്ലാവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സ്വീകര്യനായ കെ സുധാകനെ നേതൃത്വസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ കേരളത്തിലെ നിര്‍ജ്ജീവമായ കോണ്‍ഗ്രസിനെ ഉഷാറാക്കാന്‍ കഴിയുമെന്നു കണക്കുകൂട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിയ്ക്കുവേണ്ടി സുധാകരന്‍ നടത്തിയ കടുംപിടുത്തം ദേശിയ നേതാക്കളുടെ കണ്ണിലെ കരടായി മാറുന്നതിന് കാരണമായി. കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റേയും നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ടാണ് കണ്ണൂരിനായി സുധാകരന്‍ രംഗത്തിറങ്ങിയത്. സതീശന്‍ പാച്ചേനിയെ രംഗത്തിറക്കിയെങ്കിലും സീറ്റ് നിലനിര്‍ത്താനും സുധാകരനായില്ല. ഇത്തരം പിടിവാശികള്‍ സ്വീകരിക്കുന്ന സുധാകരെ അധ്യക്ഷസ്ഥാനത്തെത്തിച്ചാല്‍ ഭാവിയില്‍ നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേയക്ക് നീങ്ങുമോ എന്ന ആശങ്കയുമുണ്ട്. നേരത്തെ രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും സുധാകരന് തിരിച്ചടിയായവും. പിടിവാശിയില്‍ ദേശിയ നേതൃത്വവുമായി വഴങ്ങാത്ത രീതിയില്‍ ശീതയുദ്ധത്തിലേയ്ക്ക് പോകുമോ എന്നതിലും ചില നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
ജനകീയ പിന്തുണയുടെ കാര്യത്തില്‍ സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയമില്ല. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കാനും സുധാകരന്റെ ലീഡര്‍ഷിപ്പിന് കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഗ്രൂപ്പ് സമവാക്ക്യങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തനായ ഒരു അധ്യക്ഷനെ വേണമെന്ന അണികളുടെ ആവശ്യവും പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന പേരുകളില്‍ ഏറ്റവും മുന്നിലുള്ള രണ്ടു പേരുകള്‍ കെ.സുധാകരന്റെയും, പി.ടി തോമസിന്റെയും വി ഡി സതീശന്റേയും പേരുകളാണ് പട്ടികയിലുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും, പ്രവര്‍ത്തകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് മൂവരും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരാണ് കെ.സുധാകരനും അഴിമതിയുടെ കറ പുരളാത്ത ക്‌ളീന്‍ ഇമേജുള്ള പി.ടി.തോമസും. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരുടെയും പേര് പരിഗണിക്കുന്നത്. കെ സുധാകരന്റെ കണ്ണൂര്‍ ജനകീയ ഇടപെടലുകളോട് കൂടിയ തരംഗം സൃഷ്ടിക്കാന്‍ കെ സുധാകരന് കഴിയുമെന്നതിനാലാണ് പല നേതാക്കളും സുധാകരനെ പിന്തുണയ്ക്കുന്നത്. ഇങ്ങനെല്ലാം ആണെങ്കിലും കേന്ദ്രത്തില്‍ എകെ ആന്റണിയുടെ വാക്കാണ് അവസാന തീരുമാനമായി സോണിയ പരിഗണിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends