ജയിച്ചവനും വേണ്ട തോറ്റവനും വേണ്ട... പിടി തോമസ് ജയിക്കാന്‍ ഒരു ജന്മം കൂടി ജനിക്കണം, തോറ്റ ഫ്രാന്‍സിസിനെ മത്സരിപ്പിക്കുന്നത് ശരിയല്ല

ഇടുക്കിയില്‍ ജയിച്ചവനും തോറ്റവനും വേണ്ടെന്ന നിലപാടുമായി പിസി ജോര്‍ജ്. നിലവില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് എംപിയായി പി ടി തോമസ് വീണ്ടും അവിടെ ജയിക്കാന്‍ ഒരു ജന്മം കൂടി ജനിക്കേണ്ടി വരുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. നേരത്തേ കേരള കോണ്‍ഗ്രസിന്റെ ഇടുക്കി സീറ്റിലെ അവകാശവാദശത്തിനെതിരെ പി ടി തോമസ് ശക്‌തമായി രംഗത്തുവന്നിരുന്നു. പി ടി തോമസ് തൃശ്ശൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇടുക്കി സീറ്റില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ഫ്രാന്‍സിസ് ജോര്‍ജ് അവകാശവാദമുന്നയിക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ജയിച്ചയാളെ മാറ്റി തോറ്റയാള്‍ മത്സരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 1999 മുതല്‍ 2009 വരെയുള്ള പത്തു വര്‍ഷം ഇടുക്കി എംപിയായിരുന്നയാളാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിന് വേണ്ടി അവകാശവാദമുന്നയിച്ച ബിഷപ്പിന്റെ വ്യക്‌തിത്വം നഷ്‌ടമായെന്നും പി സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം കിട്ടിയില്ലെങ്കില്‍ ഇടുക്കിയില്‍ സൗഹൃദമത്സരത്തിനു തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞത് വിവാദമായിരുന്നു. മാണിയും പി സി ജോര്‍ജും പി ജെ ജോസഫും ഈ നിലപാട് തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെയും ജോസഫ് വിഭാഗത്തെയും ഒരു പോലെ പ്രകോപിപ്പിക്കുന്ന പ്രസ്‌താവനകളുമായി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























