സുധീരന് ചെയ്‌ത തെറ്റുകള്‍ ... എന്‍എസ്‌എസിനേയും മന്നത്തേയും അപമാനിച്ചു, ഖ്യാതി നേടാന്‍ ശ്രമിച്ചു, ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു, കാത്തു നിന്നില്ല

വാദി പ്രതിയായതുപോലെയായി അവസ്ഥ. എന്‍എസ്‌എസിന്റെ സ്വന്തം ആസ്ഥാനത്ത് മുന്‍കൂട്ടിയറിയിച്ച് ചെന്ന വിഎം സുധീരനെ സ്വീകരിക്കാന്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തയ്യാറായില്ല. അതിന് പുറമേ സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തി. സുധീരന്‍ എന്‍എസ്എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. . മന്നത്തിന്റെ പേരില്‍ ഖ്യാതി നേടാനായിരുന്നു സുധീരന്റെ ശ്രമം. പെരുന്നയിലെ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ സുധീരന്‍ ശ്രമിച്ചു. 10 മിനിറ്റ് പോലും കാത്തുനില്‍ക്കാന്‍ സുധീരന് കഴിഞ്ഞില്ല. മുമ്പ് പെരുന്നയില്‍ കാത്തുകെട്ടികിടന്നയാളാണ് സുധീരന്‍ . താന്‍ സുധീരനെ ഷാളുമായി മുറിയില്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എ.കെ.ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍എസ്എസ് നേതാക്കളെ കാണാനെത്തുന്നവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് സുധീരന്‍ എത്തിയപ്പോള്‍ മാറിനിന്നത്. ആരോഗ്യകാരണത്താലാണ് മുറിയിലേക്ക് പോയത്. എന്‍എസ്എസ് ആരെയും ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് സമയം തേടണമായിരുന്നു.
സുകുമാരന്‍ നായരുടെ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ പൊതുജന മധ്യത്തില്‍ അദ്ദേഹം കൂടുതല്‍ പരിഹാസ്യനാവുകയാണ്. സ്വന്തം ആസ്ഥാനത്ത് സുധീരന്‍ എത്തിയിട്ടും സ്വീകരിക്കാന്‍ മെനക്കെടാതെ അദ്ദേഹം സ്വന്തം മുറിയില്‍ കയറി ഇരുന്നു. ഇനി സുധീരന്‍ മുറിയില്‍ വന്നെങ്കിലോ. തന്റെ പ്രതാപം ചാനലുകളിലൂടെ കാണിക്കാന്‍ സുധീരന്‍ തന്റെ അടുത്തു വന്നു കണ്ടു എന്നു വരുത്തി തീര്‍ക്കും. മാത്രമല്ല, തിരുവഞ്ചൂരിനേയും ചെന്നിത്തലയേയും കാണാന്‍ കൂട്ടാക്കത്തതു പോലെ സുധീരനേയും അപമാനിക്കില്ലെന്നാരു കണ്ടു. ഇതു മുന്നില്‍ കണ്ടു തന്നെയാണ് സുധീരന്‍ സുകുമാരന്‍ നായരെ മുറിയില്‍ പോയി കാണാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha