Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക്... മുതിര്‍ന്ന പൗരന്മാര്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് നല്കും

25 FEBRUARY 2021 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

രാജ്യം കൊവിഡ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് നല്കും.

60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.




സര്‍ക്കാര്‍ കേന്ദ്രത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രോഗങ്ങളുടെ പട്ടിക ഉടന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിടും. 10,000 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായും, 20,000 സ്വകാര്യ ആശുപത്രികളില്‍ വില ഈടാക്കിയും കുത്തിവയ്പ് നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ നിരക്ക് മൂന്നുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. തുക സംബന്ധിച്ച് വാക്സിന്‍ നിര്‍മ്മാതാക്കളുമായും സ്വകാര്യആശുപത്രികളുമായും കേന്ദ്ര ആരോഗ്യമന്ത്രാലയം ചര്‍ച്ച നടത്തുകയാണ്.


സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കുള്ള വാക്സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് കൈമാറും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് കുത്തിവയ്ക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ ഡോസെടുക്കുന്നവര്‍ക്ക് പണം നല്‍കേണ്ടി വരും. ആശുപത്രികളുമായും വാക്സിന്‍ നിര്‍മാതാക്കളുമായും ചര്‍ച്ച നടത്തി വാക്സിന്‍ വില ആരോഗ്യമന്ത്രാലയം നിശ്ചയിക്കും.

 



ജനുവരി 16 ന് ആരംഭിച്ച വാക്സിനേഷന്‍ നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കിവരുന്നത്. ഇതുവരെ ഒന്നരക്കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

അതേസമയം രോഗസാധ്യത കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വാക്സിന്‍ നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിരുന്നു.

 




കോവിഡ് 19 വാക്‌സിന്‍ സ്വന്തം താത്പര്യ പ്രകാരം എടുക്കേണ്ട ഒന്നാണ്. രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുവാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയുവാനും വാക്‌സിന്‍ പൂര്‍ണ്ണമായി എല്ലാ ഡോസുകളും എടുക്കുന്നതാണ് നല്ലത്.

കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന ആള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്‌സിന്‍ സ്വീകരിക്കുന്നത് മാറ്റി വയ്ക്കാം.

 



വാക്‌സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹത ഉണ്ടെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രം, എത്തേണ്ട സമയം എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് അറിയിക്കുന്നതാണ്.താഴെ പറയുന്ന ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ രജിസ്ട്രേഷന്‍ ചെയ്യുന്നസമയത്ത് കാണിക്കേണ്ടതാണ്.

കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ കുത്തിവയ്പ്പ് എടുക്കുന്ന സ്ഥലം, സമയം മുതലായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുത്തിവയ്പ്പ് സ്വീകരിക്കുന്ന ആള്‍ ആരാണെന്ന് ഉറപ്പു വരുത്തുന്നതിന് രജിസ്‌ട്രേഷന്‍ നടത്തുന്നിടത്തും കുത്തിവയ്പ്പ് നടത്തുന്നിടത്തും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം വാക്സിനേഷന്‍ നല്‍കുന്ന തീയതി, സമയം, സ്ഥലം എന്നീ വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമായി ലഭിക്കും

 



ഓരോ ഡോസ് വാക്സിനേഷന്‍ ശേഷവും എസ്.എം.എസ്. സന്ദേശം ലഭിക്കും. കുടാതെ മുഴുവന്‍ ഡോസും പൂര്‍ത്തിയായാല്‍ ക്യു.ആര്‍. കോഡുള്ള സര്‍ട്ടിഫിക്കറ്റ് ഇതേ മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. ആയി ലഭിക്കും

"


കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുത്തിവയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂര്‍ എങ്കിലും വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വയ്ക്കുക, ശാരീരിക അകലം പാലിക്കുക.

 



28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്‌സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (3 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (30 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends