80 കോടി രൂപയുടെ വൈദ്യുതിബില്‍ കണ്ടു ഞെട്ടി.... എണ്‍പതുകാരന്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍

80 കോടി രൂപയുടെ വൈദ്യുതിബില്‍ കണ്ടു ഞെട്ടി.... എണ്‍പതുകാരന്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍. വസായിക്കടുത്ത് നല്ലസൊപ്പാരയില്‍ അരിയും ഗോതമ്പും പൊടിക്കുന്ന മില്‍ നടത്തുന്ന ഗണപത് നായിക്കിനാണ് 80 കോടിയുടെ വൈദ്യുതി ബില്‍ ലഭിച്ചത്.
മില്ലിലെ വൈദ്യുതി ബില്‍ തുക കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നായിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നല്ലസൊപ്പാരയില്‍ തന്നെ കൊമേഴ്സ് പ്രൊഫസറായ പ്രതിഭാ നായിക്കിനും 80 കോടിയുടെ ബില്‍ ലഭിച്ചു.
അവരുപയോഗിച്ച വൈദ്യുതി യൂണിറ്റ് 1,07,784.75 ആണ്. എന്നാല്‍, ബില്ലില്‍ രേഖപ്പെടുത്തിയത് 10,77,85,075 യൂണിറ്റാണ്. അവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബില്‍ തുക 86,890 ആയി കുറച്ചു. ബില്‍ തുകയടച്ചശേഷം പരാതിപ്പെടാനാണ് വൈദ്യുതിവിതരണ കമ്പനി തന്നോട് ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
ശരിയായ മീറ്റര്‍ റിഡീങ് എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്ലില്‍ പാകപ്പിഴയുണ്ടെന്ന് കണ്ടെത്തിയതെന്ന് അവര്‍ പറഞ്ഞു.
നായിക്കിന് നല്‍കിയ ബില്ലില്‍ പിഴവ് സംഭവിച്ചതായി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണക്കമ്പനി അറിയിച്ചു.
മീറ്റര്‍ റീഡിങ് ഏജന്‍സിയുടെ ഭാഗത്തുനിന്ന് വന്ന തെറ്റാണിതെന്നും കമ്പനി വിശദീകരിച്ചു. വൈദ്യുതി വിതരണ കമ്പനിയില്‍നിന്ന് 80 കോടി ബില്‍ വരുന്നത് ഇതാദ്യമല്ല.
കഴിഞ്ഞവര്‍ഷം മേയില്‍ ലോക്ഡൗണ്‍ കാലത്ത് പുണെയിലെ ഭോസരി -ഇന്ദ്രായനി നഗറില്‍ ചെറുകിട ഫാക്ടറി നടത്തുന്ന മലയാളി ബാബുജോണിനും 80 കോടിയുടെ ബില്‍ ലഭിച്ചിരുന്നു. അദ്ദേഹം പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബില്‍തുക 85,000 ആയി കുറച്ചുനല്‍കി.
അതു പോലെ മറ്റൊരു സംഭവം കഴിഞ്ഞവര്‍ഷം ഉണ്ടായി. ഇടുക്കി രാജാക്കാട് മറ്റത്തില്‍ രാജമ്മയുടെ വീട്ടില്‍ ആകെയുള്ള വൈദ്യുതോപകരണം ഒരു ടി.വി. മാത്രമാണ്. രാത്രിയില്‍ വെട്ടംകാണാന്‍ രണ്ട് സി.എഫ്.എല്‍. ബള്‍ബുമുണ്ട്. ലോക്ഡൗണിനുശേഷം വന്ന വൈദ്യുതിബില്‍ കണ്ടപ്പോള്‍ രാജമ്മ ഞെട്ടി. വൈദ്യുതിബില്‍ തുക അഞ്ചക്കം കടന്നിരിക്കുന്നു- 11,359 രൂപ.
ഇത്രയും തുക എങ്ങിനെ വന്നെന്ന് അന്തംവിട്ടിരിക്കുകയാണ് അവര്‍. ഇത് എങ്ങനെ അടയ്ക്കുമെന്ന് അവര്‍ ചോദിക്കുന്നു. ഏലത്തോട്ടത്തില്‍ ജോലിചെയ്താണ് രാജമ്മ കുടുംബം പുലര്‍ത്തുന്നത്.
ആറുമാസം തുടര്‍ച്ചയായി ചെയ്താലോ ഇവര്‍ക്ക് ഈ തുക അടയ്ക്കാനാകൂ. നിലവില്‍ അതിനുള്ള സാഹചര്യവുമില്ല. ബില്ലുമായി രാജമ്മ കെ.എസ്.ഇ.ബി. അധികൃതരെ സമീപിച്ചെങ്കിലും വൈദ്യുതിചോര്‍ച്ചയാണ് കാരണം എന്നുമാത്രം വിശദീകരണം നല്‍കി മടക്കി.
വീട്ടിലെത്തി പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താവായ രാജമ്മയ്ക്ക് കഴിഞ്ഞപ്രാവശ്യം ലഭിച്ചത് 192 രൂപയുടെ ബില്ലായിരുന്നു. ഇങ്ങനെ വൈദ്യുതി ബില്ലുകള്‍ തെറ്റായി വരുന്നതില്‍ ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കുകയാണ്.
" fhttps://www.facebook.com/Malayalivartha























