കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാടും പശ്ചിമ ബംഗാളും...തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാടും പശ്ചിമ ബംഗാളും. തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
അതിര്‍ത്തികളില്‍ കര്‍ശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പേരില്‍ കേരളത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ച് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ച് കര്‍ണാടക ഹൈക്കോടതി .
കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണകന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് താത്കാലികസ്റ്റേ ഇല്ല. മാര്‍ച്ച് അഞ്ചിന് കേസ് പരിഗണിക്കാന്‍ മാറ്റി.
കോവിഡ് വ്യാപനത്തിന്റെ പേരില്‍ അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 അണ്‍ലോക്ക് നാലാംഘട്ടത്തില്‍ പറഞ്ഞിരിക്കുന്ന യാത്രാഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ അഭിഭാഷകനായ ബി. സുബ്ബയ്യ റായി നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
L
കേരള കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും മറ്റുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തില്‍ അടിയന്തര പരിഗണന ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കോടതി പരിഗണിച്ചത്. അണ്‍ലോക്ക് നാലിലെ മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. അന്തസ്സംസ്ഥാന വാഹനങ്ങളെയും യാത്രക്കാരെയും തടയാന്‍ പാടില്ലെന്നാണ് മാര്‍ഗനിര്‍ദേശം.
അതെ സമയം അതിര്‍ത്തി തടയുകയല്ല, ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























