അത്തരത്തില്‍ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ല്‍ തന്നെ സര്‍ക്കാര്‍ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നല്‍കിയിരുന്നു . അത്തരത്തില്‍ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാന മന്ത്രി പറഞ്ഞത്. പുതുച്ചേരിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. 'ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു കേട്ട് ഞാന്‍ ശരിക്കും സ്തബ്ധനായി.
അങ്ങനെയൊരു മന്ത്രാലയം നിലവിലുണ്ട്. 2019ലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചത്' - ഇങ്ങനെയായിരുന്നു മോദി പറഞ്ഞത് . ബ്രിട്ടീഷ് ഗവണ്മെന്റിനോടാണ് മോദി പ്രതിപക്ഷത്തെ ഉപമിക്കുകയും ചെയ്തു . 'വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നത് . പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കള്‍ എന്നും പ്രധാനമന്ത്രി ആരോപിക്കുകയുണ്ടായി.
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് അപ്പോള്‍ത്തന്നെ മറുപടി നല്‍കിയിരുന്നു.
രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . പാര്‍ലമെന്റില്‍ ഏറ്റവും കുറവ് സീറ്റുകളാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.എപ്പോഴും നുണമാത്രം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭിന്നിപ്പിച്ചും, നുണ പ്രചരിപ്പിച്ചും ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. നുണ പറയുന്നതില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha