ഇന്ധന വിലവര്‍ധന നിര്‍മാണ, ഗതാഗത മേഖലകളെ ബാധിച്ചാല്‍ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകും; ട്ടി ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ വെളിപ്പെടുത്തൽ

ഇന്ധന വിലവര്‍ധന പൊറുതി മുട്ടിയിരിക്കുകയാണ് രാജ്യം. സമ്പന്നരെയും കാറിലും വലിയ വാഹനങ്ങളിലും യാത്രചെയ്യുന്നവരെ മാത്രല്ല ഇത് ബാധിക്കുന്നത്. മറിച്ച് നിര്‍മാണ, ഗതാഗത മേഖലകളെ ബാധിച്ചാല്‍ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മുംബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സ്ഥാപകദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രമേഖലെയെയും ഇന്ധന വില വര്‍ധന ദോഷകരമായി ബാധിക്കുമെന്നതിനാല്‍ നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍മാണ, ഗതാഗത മേഖലകളെ ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകും. രാജ്യമൊട്ടാകെ ഇപ്പോഴത്തെ അവസ്ഥയാകില്ല ഉണ്ടാകുക. ജനങ്ങള്‍ അരക്ഷിതത്വത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേ സമയം ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെ ലോറി ഉടമകൾ അന്തർസംസ്ഥാനങ്ങളിലേക്ക് ലോഡ് കൊണ്ടുപോകുന്നത് നിർത്തുന്നു. ഇന്ധന വിലകൂടിയിട്ടും ലോറിവാടക വർധിപ്പിക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് ലോഡ് എടുക്കൽ നിർത്താൻ ലോറി ഉടമകൾ തയാറെടുക്കുന്നത്. ഇത് പൈനാപ്പിൾ മേഖലകളിലടക്കം പ്രതിസന്ധി സൃഷ്ടിക്കും. ന്യായമായ വാടക കിട്ടുംവരെ ലോറി ഓ ടിക്കാതിരിക്കാനാണ് ഇവരുടെ പദ്ധതി. ദീർഘദൂര ചരക്കുനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോറികളുടെ ഉടമകൾ കടുത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ചരക്കുമായി സംസ്ഥാനത്തിന് പുറത്തേക്ക് നിലവിലെ വാടകക്ക് ഓടാൻ കഴിയില്ലെന്ന നിലപാടിലാണ്. ഇത് പൈനാപ്പിൾ കയറ്റുമതിയെയാണ് വലിയതോതിൽ ബാധിക്കുക.
മുംബൈയിലേക്ക് പൈനാപ്പിൾ കയറ്റിക്കൊണ്ടുപോകുന്ന ലോറിക്ക് 40,000 രൂപയാണ് വാടക. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ മുംബൈയിൽ ലോഡ് എത്തിക്കാൻ 47,000 രൂപയെങ്കിലും ചെലവുവരുമെന്ന് ലോറി ഉടമകൾ പറയുന്നു. തിരികെ കേരളത്തിലേക്ക് എന്തെങ്കിലും ലോഡ് കിട്ടിയാൽ മാത്രമാണ് അൽപമെങ്കിലും ലാഭം കിട്ടുകയുള്ളൂ. തിരികെവരുന്ന ലോറികൾക്ക് ലോഡ് കയറ്റാൻ ഇതിലും കുറഞ്ഞ തുകയാണ് നിലവിൽ കിട്ടുന്നത്. അതിനാൽ നഷ്ടംസഹിച്ച് ലോറി സർവിസ് നടത്താനാകില്ലെന്നാണ് ലോറി ഉടമകൾ പറയുന്നത്.
https://www.facebook.com/Malayalivartha























