പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം; കൊറോണ പടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വിശദീകരണം
പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ മന്ത്രാലയം പ്രതികരിച്ചു. പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രം റെയില്‍വേ നിരക്ക് അനദികൃതമായി വര്‍ധിപ്പിക്കുന്നതായുള്ള പ്രതിപക്ഷം ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍വേ, ഹ്രസ്വ-ദൂര പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാര്‍ ട്രൈയിനില്‍ കയറുന്നത് ഒഴിവാക്കാനാണ് യാത്ര നിരക്ക് കൂട്ടിയതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. ഒഴിവാക്കാവുന്ന യാത്രകളില്‍ നിന്നും നിരുത്സാഹപ്പെടുത്തുന്നതിനാണ് ട്രെയിനുകള്‍ക്കു ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
ട്രെയിനുകളില്‍ തിരക്ക് ഉണ്ടാകാതിരിക്കാനും കൊവിഡ് പടരാതിരിക്കാനും വേണ്ടി യാത്ര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഇല്ലാതാകുന്നതെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. അതേസമയം ഘട്ടം ഘട്ടമായി രാജ്യത്ത് കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്കള് വര്‍ധിപ്പിക്കുമെന്നും റെയില്‍വേ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha