ഇന്ധന വില വര്‍ധനവിനെതിരെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഓടിച്ച് പ്രതിഷേധിച്ച മമതാ ബാനര്‍ജിയ്ക്ക് ബാലന്‍സ് നഷ്ടമായി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ
ഇന്ധന വില വര്‍ധനവിനെതിരെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഓടിച്ച് പ്രതിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്ജിക്ക് വാഹനത്തിന്റെ ബാലന്‍സ് നഷ്ടമായി. ഹൗറയിലാണ് സംഭവം.മോദി സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചുവെന്ന് ആരോപിച്ച് ഇലക്ടിക്ക് സ്കൂട്ടര്‍ ഓടിച്ചാണ് മമതാ ബാനര്‍ജി പ്രതിഷേധം നടത്തിയത്. നബനയിലെ സെക്രട്ടേറിയറ്റില്‍ നിന്നും കലിഖട്ട് വരെയാണ് പ്രതിഷേധ റാലി നടത്താന്‍ തീരുമാനിച്ചത്.എന്നാല്‍ റാലിക്കിടെ ബാലന്‍സ് നഷ്ടമായി സ്ക്കൂട്ടറില്‍ നിന്നും മുഖ്യമന്ത്രി വീഴാന്‍ തുടങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ ഇവരെ താങ്ങി നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha