അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-പാക് സേനകള്‍ ഹോട്ട് ലൈന്‍ (നേരിട്ടുള്ള ഫോണ്‍ ബന്ധം) പുനസ്ഥാപിച്ചു.... ഹോട്‌ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ആശയവിനിമയത്തിലൂടെ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ-പാക് സേനകള്‍ ഹോട്ട് ലൈന്‍ (നേരിട്ടുള്ള ഫോണ്‍ ബന്ധം) പുനസ്ഥാപിച്ചു. ഹോട്‌ലൈനിലൂടെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ആശയവിനിമയത്തിലൂടെ ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഇരുരാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ വളരെ അപൂര്‍വമായാണ് ഹോട്‌ലൈനിലൂടെ ബന്ധപ്പെടുന്നത്. 24ന് അര്‍ധരാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
2003 നവംബറില്‍ നിലവില്‍ വരികയും പിന്നീട് നിര്‍ജീവമാവുകയും ചെയ്ത വെടിനിര്‍ത്തല്‍ കരാറാണു നടപ്പാക്കുന്നത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ 2003 ല്‍ അംഗീകരിച്ചു. എന്നാല്‍ 2016 ലെ ഉറി ആക്രമണം വരെ ഇത് തുടര്‍ന്നു. 2016-18 ല്‍ വലിയ തോതിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായി.
2018 ല്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് ദിവസവും അതിര്‍ത്തിയില്‍ ഇരു സേനകളും വലിയതോതിലുള്ള ആക്രമണങ്ങളാണ് നടത്തിവന്നിരുന്നത്. ഹോട്ലൈന്‍ നിലവില്‍ വന്നതോടെ ഇരുരാജ്യങ്ങളിലേയും മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ പതിവായി സംസാരിക്കും.
ബ്രിഗേഡിയര്‍ ആഴ്ചയില്‍ ഒരിക്കല്‍ സംസാരിക്കും. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ അപൂര്‍വമായി മാത്രമേ ബന്ധപ്പെടൂകയുള്ളൂ.
ഇരു സേനകളും തമ്മില്‍ ഭാവിയിലുണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ ഹോട്‌ലൈന്‍ വഴിയുള്ള ആശയവിനിമയത്തിലൂടെയും അതിര്‍ത്തിയിലെ സേനാതല ചര്‍ച്ചകളിലൂടെയും (ഫ്‌ലാഗ് മീറ്റിംഗ്) പരിഹരിക്കാനും ശ്രമിക്കും.
"
https://www.facebook.com/Malayalivartha























