കോഴിപ്പോരിനിടെ 45 കാരന്‍ കുത്തേറ്റ് മരിച്ചു; കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്

കോഴിപ്പോരിനിടെ 45 കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. ഫെബ്രുവരി 22നായിരുന്നു സംഭവമുണ്ടായത്. തെലങ്കാനയിലെ ജഗ്ത്യാല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ നടന്ന കോഴിപ്പോരിനിടെ പോരുകോഴിയുടെ കാലില്‍ കെട്ടിയ കത്തി ജനനേന്ദ്രിയത്തില്‍ കുത്തിക്കയറിയായിരുന്നു അപകടം ഉണ്ടായത്. വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ തനുഗുള സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോണ്ടാപൂര്‍ ഗ്രാമവാസിയായ സതീഷ്, 'കോടി കത്തി' എന്നറിയപ്പെടുന്ന മൂന്ന് ഇഞ്ച് നീളമുള്ള കത്തി തന്റെ കോഴിയുടെ കാലില്‍ കെട്ടി പോരിന്? വിടുകയായിരുന്നു. പോരിനിടെ കോഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത്? തടയാനായി സതീഷ് കോഴിയെ പിടിച്ചപ്പോള്‍ കത്തി അയാളുടെ ഞരമ്ബില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതീഷ്? ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തെലങ്കാനയില്‍ കോഴിപ്പോരും കോഴിപ്പന്തയവും നിരോധിച്ചിട്ടുള്ളതാണ്.
യെല്ലമ്മ ക്ഷേത്രത്തില്‍ രഹസ്യമായിട്ടായിരുന്നു പോര് സംഘടിപ്പിച്ചത്. അന്വേഷണം നടത്തിയ ശേഷം ഗൊല്ലാപ്പള്ളി പൊലീസ് കത്തി കാലില്‍ കെട്ടിയ പൂവന്‍ കോഴിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍ കഴിയുന്ന കോഴിയെ പൊലീസുകാരാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. കോഴിയെ നോക്കാനായി ഒരു കോണ്‍സ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരില്‍ പങ്കെടുത്ത 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്?തതായി ഗൊല്ലപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി ജീവന്‍ അറിയിച്ചു. തെളിവിനായി കോഴിയെ പൊലീസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha























