കൊടും ശൈത്യത്തില്‍ വിറച്ച് രാജ്യതലസ്ഥാനം... നഗരത്തിന്റെ പല ഭാഗത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു, 124 വിമാനങ്ങള്‍ വൈകി

കൊടും ശൈത്യത്തില്‍ തണുത്തുവിറച്ച് ഡല്‍ഹി. ഇന്നും കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.നഗരത്തിന്റെ പല ഭാഗത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മൂടല്‍മഞ്ഞ് മൂലം ഇന്നലെയും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഡല്‍ഹിയില്‍ നിന്നു യാത്ര ആരംഭിക്കുന്നതും ഇതുവഴി കടന്നുപോകുന്നതുമായ 24 ട്രെയിനുകള്‍ വൈകിയെന്ന് റെയില്‍വേ .
രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററില്‍ താഴെയായിരുന്നു. 124 വിമാനങ്ങള്‍ വൈകി. മൂടല്‍മഞ്ഞ് കാരണം രാവിലെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha























