അടുത്ത മാസം തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു; പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കും

കേരളത്തിൽ ഇത്തവണ എങ്കിലും സീറ്റ് പിടിക്കുക കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ കൊച്ചി റോഡ് ഷോ ഉണ്ട്.
അത് വലിയ പരിപാടിയാക്കി മാറ്റാനാണ് പാർട്ടി നീക്കം. ഇതിനു പിന്നാലെ അടുത്ത മാസം തിരുവനന്തപുരത്ത് മോദിയെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ദേശീയതലത്തിലും കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും നരേന്ദ്രമോദിയിലാണ്. 16,17 തിയ്യതികളെ സന്ദർശനത്തിന് പിന്നാലെ അടുത്ത മാസം പ്രധാനമന്ത്രിയുടെ റോഡ് ഷോ തലസ്ഥാനത്തും സംഘടിപ്പിക്കാനാണ് സംസ്ഥാന നേതാക്കൾ ശ്രമിക്കുന്നത് .
മോദി പ്രതിച്ഛായയിലാണ് പ്രതീക്ഷ. എങ്കിൽ പോലും അത് വോട്ടാക്കി മാറ്റുന്ന പൊതുസമ്മതരായ സ്ഥാനാർത്ഥികളെ കൂടി കണ്ടെത്തലാണ് പാർട്ടിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. സിനിമാനടന്മാരെയും സാംസ്ക്കാരിക പ്രവർത്തകരെയെല്ലാം കൊണ്ട് വരാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട് .
അതേസമയം കൊച്ചിയിൽ യുവാക്കളുമായുള്ള സംവാദം, തൃശൂരിൽ വനിതാ സംഗമം, ഇനി വീണ്ടും കൊച്ചിയിൽ റോഡ് ഷോക്ക് പിന്നാലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗം എന്നിവ വിളിച്ചിരിക്കുകയാണ് പാർട്ടി. 2001ൽ വിജയിച്ചപ്പോൾ മോദി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വന്നിരുന്നു . ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തുമ്പോൾ അതും ആഘോഷമാക്കുകയാണ് ബിജെപി .
https://www.facebook.com/Malayalivartha























