ബംഗാളിൽ സന്യാസിമാർക്ക് നേരെ ടിഎംസി ഗുണ്ടകളുടെ ആക്രമണം; മമതാ ബാനർജിയുടെ ഭരണത്തിൽ ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള ഭീകരവാദികളെ സരക്ഷിക്കുകയാണെന്നും സാധുക്കളും സന്യാസിമാരും കൊല്ലപ്പെടുകയാണെന്ന് ബി ജെ പി

പശ്ചിമ ബംഗാളിലെ പുരുലിയയിൽ സന്യാസിമാർക്ക് നേരെ ടിഎംസി ഗുണ്ടകളുടെ ആക്രമണം. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാരെയാണ് ആക്രമിച്ചത്. 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ സന്യാസിമാരുടെ വസ്ത്രം വലിച്ചുകീറുന്നതും മർദ്ദിക്കുന്നതും കാണാനാകും.
വീഡിയോ വൈറലായതിന് പിന്നാലെ, പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. മമതാ ബാനർജി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും, ഹിന്ദുക്കളെ പൗരന്മാരായി കാണുന്നില്ലേയെന്നും ബിജെപി ചോദിച്ചു.
“മമതാ ബാനർജിയുടെ കാതടപ്പിക്കുന്ന നിശബ്ദതയിൽ ലജ്ജിക്കുന്നു! ഈ ഹിന്ദു സാധുക്കൾ നിങ്ങളുടെ അംഗീകാരത്തിന് അർഹരല്ലേ? ക്രൂരത ഉത്തരവാദിത്തം ആവശ്യപ്പെടുന്നു, ”ബിജെപി പശ്ചിമ ബംഗാൾ സോഷ്യൽ മീഡിയ എക്‌സിൽ (ഔപചാരികമായി ട്വിറ്റർ) എഴുതി, പാർട്ടിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭിപ്രായപ്പെട്ടു . പാൽഘറിൽ സന്യാസിമാരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് സമാനമാണ് പുരുലിയ സംഭവമെന്നും മമതാ ബാനർജിയുടെ ഭരണത്തിൽ ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള ഭീകരവാദികളെ സരക്ഷിക്കുകയാണെന്നും സാധുക്കളും സന്യാസിമാരും കൊല്ലപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഹിന്ദുവായിരിക്കുക എന്നത് കുറ്റകരമായി മാറിയെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.
നേരത്തെ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എൻഫോഴ്‌സ്‌മെന്റിന്റെ (ഇഡി) സംഘങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ടിഎംസിയുടെ നേതാവ് ഷെയ്ഖ് ഷാജഹാൻ ഒളിവിലാണെന്നാണ് റിപ്പോർട്ട്. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷാജഹാൻ ശൈഖിന്റെ വടക്കൻ 24 പർഗാനാസ് ജില്ലയിലെ വീട്ടിൽ വെള്ളിയാഴ്ച റെയ്ഡിനെത്തിയ ഇ.ഡി. സംഘത്തെയാണ് ജനക്കൂട്ടം ആക്രമിച്ചത് .
https://www.facebook.com/Malayalivartha























