Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

23,000 അടി ഉയരത്തിൽ പറക്കവേ റഡാറിൽ നിന്ന് അപ്രത്യക്ഷമായി, രണ്ട് മലയാളിയടക്കം 29 പേരുമായി പറന്നുയർന്ന ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തി, അപകട കാരണം വ്യക്തമല്ല

13 JANUARY 2024 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

23,000 അടി ഉയരത്തിൽ പറക്കവേ വിമാനം താഴേക്ക് പതിച്ച് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ഏറ്റവും ഒടുവിൽ എ‌ട്ടു വർഷങ്ങൾക്കിപ്പുറം വിമാനത്തിന്റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. കാണാതായ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ. 32 ട്രാൻസ്പോർട്ട് വിമാനത്തിൽ രണ്ട് മലയാളിയടക്കം 29 പേരാണ് ഉണ്ടായിരുന്നത്. ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.

വിമാനം കാണാതായ സ്ഥാനത്ത് തന്നെയാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.ഈ മേഖലയിൽ മുമ്പ് വിമാനങ്ങളൊന്നും കാണാതായിട്ടില്ല. അതിനാൽ അവശിഷ്ടങ്ങൾ ഇന്ത്യൻ വിമാനത്തിന്റേത് തന്നെയാണെന്നാണ് വിലയിരുത്തൽ. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി വികസിപ്പിച്ച ഓട്ടോണമസ് യൂട്ടിലിറ്റി വെഹിക്കിൾ ആണ് ഇപ്പോൾ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. 3400 മീറ്റർ ആഴത്തിൽ ശബ്ദതരംഗങ്ങളും ഹൈ റെസലൂഷൻ ഫോട്ടോഗ്രാഫിയും ഉപയോഗിക്കുന്ന സോണാർ ഉപകരണമാണ് അവശിഷ്ടങ്ങൾ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്.

എട്ട് സിവിലിയന്മാരും ജീവനക്കാരും വ്യോമസേനാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.2016 ജൂലായ് 22 ന് ചെന്നൈയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. രാവിലെ 8ന് താംബരം എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ടേക്കോഫ് ചെയ്‌ത വിമാനം 11. 45ന് പോർട്ട് ബ്ലെയറിലെ ഐ. എൻ. എസ് ഉത്ക്രോഷ് നേവൽ എയർസ്റ്റേഷനിൽ ഇറങ്ങേണ്ടതായിരുന്നു.

ടേക്കോഫ് ചെയ്ത് 16 മിനിട്ടിൽ എല്ലാം നോർമൽ എന്ന പൈലറ്റിന്റെ സന്ദേശം എത്തി. അത് അവസാന സന്ദേശം ആയിരുന്നു.പൊടുന്നനെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. 23,000 അടി ഉയരത്തിൽ പറന്ന വിമാനം താഴേക്ക് പതിച്ച് 9.12ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

വ്യോമ, നാവിക സേനകൾ നടത്തിയ ഏറ്റവും വലിയ തെരച്ചിലിൽ. നേവിയുടെ ഡോർണിയർ വിമാനവും പതിനൊന്ന് കപ്പലുകളും പങ്കെടുത്തു. സഹ്യാദ്രി, രജപുട്ട്, രൺവിജയ്, കമോർത്ത, കിർച്ച്,കോറ, കുത്തർ, ശക്തി, ജ്യോതി, ഘരിയാൽ, ഗായത്രി എന്നീ കപ്പലുകളെ വിന്യസിച്ചു. 2016 സെപ്‌തംബർ 15ന് തെരച്ചിൽ അവസാനിപ്പിച്ചു. വിമാനം കണ്ടെത്താനായില്ലെന്നും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി കരുതുന്നതായും കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.

ഈ വിമാനം പെട്ടെന്ന് തന്നെ കണ്ടെത്താമായിരുന്നു. പക്ഷേ തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ അണ്ടർ വാട്ടർ ലൊക്കേറ്റർ ബീക്കൺ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇത് വിമാനം കണ്ടെത്തുന്നതിന് തിരിച്ചടിയായി. അപകടമുണ്ടായാൽ സ്വയം പ്രവർത്തിക്കുന്ന ഈ ഉപകരണം ഒരു മാസം വരെ നിശ്ചിത ഫ്രീക്വൻസിയിലുള്ള ഇലക്ട്രോണിക് സിഗ്നലുകൾ പുറപ്പെടുവിക്കും. തെരച്ചിൽ നടത്തുന്ന കപ്പലുകൾക്ക് ഈ സിഗ്നലുകൾ പിടിച്ചെടുത്ത് രക്ഷാപ്രവർത്തനം നടത്താം. സിവിലിയൻ വിമാനങ്ങളിലും ഈ ഉപകരണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (10 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (37 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends