ഗോക്കളെ മേയ്ച്ചും പരിപാലിച്ചും പ്രധാനമന്ത്രി; ചിത്രം വൈറല്‍ മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോക്കളെ പരിപാലിച്ചത് ഗോക്കളെ പരിപാലിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ

ഗോക്കളെ മേയ്ച്ചും പരിപാലിച്ചും പ്രധാനമന്ത്രി; ചിത്രം വൈറല്‍
മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോക്കളെ പരിപാലിച്ചത്
ഗോക്കളെ പരിപാലിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായിരിക്കുന്നത്.മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതലസ്ഥാനത്തെ തന്റെ വസതിയിൽ പശുക്കള്‍ക്ക് ഭക്ഷണം നൽകിയത്.
പശുക്കളെ പരിപാലിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.സാധാരണ വേഷം ധരിച്ച് പശുക്കളെ ലാളിക്കുന്ന പ്രധാനമന്ത്രിയെയാണ് ചിത്രത്തിൽ കാണുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച്, മകരസംക്രാന്തി ദിനത്തിൽ പശുക്കളെ പരിപാലിക്കുന്നത് അനുഗ്രഹം നൽകുന്നു.“മകരസംക്രാന്തിയുടെ സന്തോഷകരമായ അവസരത്തെ അടയാളപ്പെടുത്തി തന്റെ വസതിയിൽ പശുക്കൾക്ക് ഭക്ഷണം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയസ്പർശിയായ നിമിഷം,” എന്ന് കുറിച്ചാണ് ഔദ്യോഗിക എക്‌സിൽ ഹാൻഡിൽ പങ്കുവച്ചത്.ലോക് കല്യാൺ മാർഗിലെ വസതിയിൽ പശുക്കളെ ലാളിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു.ഗോമാതാവിനെ സംരക്ഷിക്കാനും പരിപാലിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ‘പ്രധാന ഭാഗമാണെന്നും മോദി പറഞ്ഞിരുന്നു.
ഇന്ന് പൊങ്കല്‍ പ്രമാണിച്ച് കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. എല്ലാ പൗരന്മാര്‍ക്കും പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ സന്ദേശമാണ് എല്ലാ ആഘോഷങ്ങളും പകരുന്നതെന്നും പറഞ്ഞു
https://www.facebook.com/Malayalivartha























