മോഷണശ്രമത്തിനിടെ എടിഎമ്മില്‍ ഉണ്ടായിരുന്ന 21 ലക്ഷം രൂപ കത്തി നശിച്ചു... ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്

മോഷണത്തിനിടെ എടിഎമ്മില്‍ ഉണ്ടായിരുന്ന 21 ലക്ഷം രൂപ കത്തി നശിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ജനുവരി 13ന് പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് സംഭവം നടന്നത്. ഡോബി ടൗണ്‍ഷിപ്പിലെ കിയോസ്‌കി എടിഎമ്മാണ് തീപിടിത്തത്തിന് ഇരയായത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. തുടര്‍ന്ന് എടിഎമ്മില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും കത്തി നശിച്ചു.കൂടാതെ എടിഎമ്മിനു സാരമായ കേടുപാടുകള്‍ സംഭവിച്ചതായും താനെ പോലീസ് പറഞ്ഞു.
എ ടിഎം ഇലക്ട്രോണിക് സിസ്റ്റം സുരക്ഷാ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ സെക്ഷന്‍ 457 (രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറുക അല്ലെങ്കില്‍ വീട് തകര്‍ക്കല്‍),സെക്ഷന്‍ 380 (ഏതെങ്കിലും കെട്ടിടം, കൂടാരം അല്ലെങ്കില്‍ പാത്രം മോഷണം നടത്തുക, സെക്ഷന്‍ 427 (അനഷ്ടം പ്രവര്‍ത്തിക്കുകയും അതുവഴി അമ്പത് രൂപയുടെ നഷ്ടമോ നാശമോ ഉണ്ടാക്കുകയോ ചെയ്യുക) തുടങ്ങിയവയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് .
https://www.facebook.com/Malayalivartha























