മണിപ്പൂരില്‍ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനമായ ഇന്നലെ നാഗാലാന്‍ഡില്‍ പ്രവേശിച്ചു... ഇന്ന് നാഗാലാന്‍ഡില്‍ പര്യടനം നടത്തുന്ന യാത്ര നാളെ അസാമിലെത്തും

മണിപ്പൂരില്‍ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനമായ ഇന്നലെ നാഗാലാന്‍ഡില്‍ പ്രവേശിച്ചു... ഇന്ന് നാഗാലാന്‍ഡില്‍ പര്യടനം നടത്തുന്ന യാത്ര നാളെ അസാമിലെത്തും.
മണിപ്പൂരിലെ മെയ്തി, കുക്കി, നാഗ വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ജോഡോ ബസില്‍ നിന്ന് ജനങ്ങള്‍ക്കിടയിലിറങ്ങി പ്രശ്‌നങ്ങള്‍ ചോദിച്ചും ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളെ ആശ്വസിപ്പിച്ചുമാണ് രാഹുല്‍ മണിപ്പൂരില്‍ യാത്ര പൂര്‍ത്തിയാക്കിയത്.
പ്രദേശത്ത് സമാധാനവും സൗഹാര്‍ദ്ദവും തിരിച്ചു കൊണ്ടുവരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഞായറാഴ്ച ഇംഫാലില്‍ നിന്ന് തുടക്കമിട്ട യാത്ര ആദ്യ ദിവസം മെയ്തി മേഖലകളിലൂടെയാണ് കടന്നുപോയത്.
ഇന്നലെ രാവിലെ എട്ടിന് ഇംഫാലിന് പടിഞ്ഞാറുള്ള സെക്മയില്‍ നിന്ന് ആരംഭിച്ച യാത്ര കാംഗ്‌പോംക്പി, സേനാപതി തുടങ്ങിയ കുക്കി, നാഗ മേഖലകള്‍ ചുറ്റി വൈകിട്ട് മണിപ്പൂര്‍ നാഗാലാന്‍ഡ് അതിര്‍ത്തിയിലെ മാവോ ഗേറ്റിലാണ് സമാപിച്ചത്. നാഗലാന്‍ഡ് ഖുസാമാ മൈതാനിയിലാണ് രാത്രി വിശ്രമം. ഇന്നലെ രാവിലെ കാംഗ്‌പോംക്പിയില്‍ ബസിനു മുകളിലെ താത്കാലിക വേദിയില്‍ നിന്ന് രാഹുല്‍ പ്രസംഗിച്ചു.
യാത്രകടന്നു പോകുന്ന റോഡിന് ഇരുവശത്തായി ആളുകള്‍ ദേശീയ പതാകയുമേന്തി അഭിവാദ്യമര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ബസില്‍ നിന്നിറങ്ങി അവരോട് സംവദിച്ചു. സെല്‍ഫികളെടുക്കുകയും മിക്ക സ്ഥലങ്ങളിലും രാഹുല്‍ നടന്നുമാണ് പോയത്.നിരവധി പ്രമുഖരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
"
https://www.facebook.com/Malayalivartha























