പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിലയേറിയ സമ്മാനവുമായി സുരേഷ് ഗോപി; സ്വർണ തളിക സമ്മാനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി വില കൂടിയ ഒരു സമ്മാനവുമായി കാത്തിരിക്കുകയാണ്. സ്വർണ തളികയാണ് ആ സമ്മാനം .സ്വർണ തളിക നിർമ്മിച്ചത്, സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് . തളിക പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നതിന് മുന്നെ എസ് പി ജി ഉദ്യോഗസ്ഥർ അത് പരിശോധണ് വിധേയമാക്കി കഴിഞ്ഞു . എന്തായാലും വിലയേറിയ സമ്മാനം തന്നെയാണ് മോദിക്കായി സുരേഷ് ഗോപി ഒരുക്കിയിരിക്കുന്നത്.
ശ്രദ്ദേയമായ മറ്റൊരു കാര്യം കഴിഞ്ഞ ദിവസം സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിലേക്ക് കുടുംബസമേതം എത്തി അദ്ദേഹം മാതാവിന് സ്വർണകിരീടം സമർപ്പിചിരുന്നു. എന്നാൽ ഈ കിരീടം നിമിഷങ്ങൾക്കകം ആ കിരീടം താഴെ വീണിരുന്നു .
കിരീടം സമര്‍പ്പിക്കാന്‍ ലൂര്‍ദ് പള്ളിയില്‍ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു. സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു.
തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താന്‍ കൊണ്ടുവന്ന സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























