രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യയിലെ കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യയിലെ കാലാവസ്ഥ വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വെബ് പേജ് ആരംഭിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. രാമപ്രതിഷ്ഠാ ചടങ്ങിന് നാലുദിവസം മാത്രം അവശേഷിക്കെയാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നടപടി.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉര്‍ദു, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകളില്‍ കാലാവസ്ഥ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന രീതിയിലാണ് വെബ് പേജ് ഒരുക്കിയിരിക്കുന്നത്. താപനില, മഴ സാധ്യത തുടങ്ങി കാലാവസ്ഥ സംബന്ധമായി എല്ലാവിവരങ്ങളും ഈ പേജില്‍ ലഭിക്കുന്നതാണ്.
അയോധ്യ, പ്രയാഗ്രാജ്, വാരണാസി, ലഖ്‌നൗ, ന്യൂഡല്‍ഹി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ വെബ്‌പേജില്‍ ലഭിക്കും. ഏഴ് ദിവസത്തെ സൂര്യോദയ സമയവും സൂര്യസ്തമയ സമയവും ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങ് ജനുവരി 22നാണ്.
https://www.facebook.com/Malayalivartha























