സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നടത്തിയ റോഡ് ഷോ ഇടക്കുവെച്ച് നിര്‍ത്തി

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉത്തര്‍പ്രദേശില്‍ നടത്തിയ റോഡ് ഷോ പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റാലി അവസാനിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സോണിയാ ഗാന്ധി ഡല്‍ഹിക്ക് മടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നാണ് വമ്പന്‍ റാലിക്ക് തുടക്കം കുറിച്ചത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയുടെ എട്ടു കിലോ മീറ്റര്‍ നീണ്ട റോഡ് റാലിയില്‍ പങ്കെടുത്തിരുന്നു.
കാറിലാണ് സോണിയ പ്രചാരണ റാലി ആരംഭിച്ചത്. പിന്നീട് ഓപ്പണ്‍ സണ്‍റൂഫ് വാഹനത്തിലേക്ക് മാറി. മോഡി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രചാരണത്തുടക്കത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരേറ്റത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 27 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തില്‍നിന്നും പുറത്താണ്. ഈ കാലഘട്ടത്തിനിടെ സംസ്ഥാനം ഏറ്റവും മോശമായ അവസ്ഥയിലേക്ക് പോയി എന്ന കാര്യം മുഖ്യ പ്രചാരണായുധമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha























