മുംബൈ ദേശീയ പാതയില്‍ പാലം തകര്‍ന്ന് വന്‍ ദുരന്തം, നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായി സംശയം ; 30 പേരെ കാണാതായി

കനത്ത മഴയില്‍ റായ്ഗഡിലെ മുംബൈ- ഗോവ ദേശീയ പാതയില്‍ പാലം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാലം തകര്‍ന്ന് വീണത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 30ഓളം പേരെ കാണാതായതായി സംശയമുണ്ട്.
ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകളാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ ഒലിച്ചുപോയതിന്റെ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള വാഹനങ്ങള്‍ മാത്രമായിരുന്നു ഈ പാലം വഴി കടത്തിവിട്ടിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വാഹനങ്ങളാണ് സമാന്തരപാലം വഴി കടത്തിവിട്ടത്. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈ പാലം വഴിയാണ് മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ കടത്തിവിടുന്നത്.
ഈ പാലവും തകര്‍ന്നു പോകുമെന്ന ഭയത്തില്‍ യാത്രക്കാര്‍ വാഹനം എടുക്കാന്‍ മടിച്ചതാണ് ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ അധികൃതരെത്തി രണ്ടാം പാലം സുരക്ഷിതമാണെന്ന് അറിയിച്ചു. പാലത്തിന്റെ 80 ശതമാനവും തകര്‍ന്നതായി പൊലീസ് അറിയച്ചു. നിയന്ത്രണങ്ങളോടെയാണ് ഇപ്പോള്‍ പ്രദേശത്ത് റോഡ് ഗതാഗതം നടക്കുന്നത്.
https://www.facebook.com/Malayalivartha























