പാരീസിലെ റാംപിനെ വിസ്മയിപ്പിച്ച ഇന്ത്യന്‍ സുന്ദരി; ചിത്രങ്ങള്‍ കാണാം

പുതുമയേറിയ ഫാഷന്‍ പരീക്ഷണങ്ങളുമായി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പതിവാണ് സോനം കപൂറിന്. അന്താരാഷ്ട്ര ഫാഷന്‍ ഷോയായ പാരിസ് കോട്ടൂര്‍ വീക്ക് 2017ല്‍ മിന്നിത്തിളങ്ങിയത് ഇന്ത്യന്‍ സുന്ദരിയായിരുന്നു. സോനം കപൂര്‍ ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകള്‍. പ്രമുഖ ബ്രിട്ടീഷ് ഡിസൈനര്‍മാരായ റാല്‍ഫും റൂസോയും രൂപകല്‍പന ചെയ്ത, പരമ്പരാഗതവും ആധുനികവും സമന്വയിപ്പിച്ചിട്ടുള്ള വിവാഹവസ്ത്രമാണ് സോനം ധരിച്ചത്. അതുപോലെ തന്നെ പരമ്പരാഗതമായ ആഭരണങ്ങളും അവരുടെ റാംപിലെ നടത്തത്തിന് കൂടുതല്‍ പൊലിമയേകി. കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ടാണ് സോനം റാംപിലേക്ക് കടന്നുവന്നത്. വിശാലമായ ഗൗണ്‍ ആയിരിന്നിട്ടും സോനത്തിന്റെ അനായാസമായ ചുവടുവെയ്പ്പാണ് കാഴ്ചക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.

കാഴ്ചയില്‍ ഒരു ഇന്ത്യന്‍ രാജകുമാരിയെപ്പോലെ ആയിരുന്നു സോനം എന്ന് ഫാഷന്‍ രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും പറഞ്ഞത്. സോനം ധരിച്ച വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ലക്ഷണങ്ങള്‍ വില വരും. ബോളിവുഡ് സിനിമയില്‍ അത്രത്തോളം തിളങ്ങാന്‍ സാധിക്കാതിരുന്ന സോനം കപൂറിന്, ഇപ്പോള്‍ മോഡലിംഗിലും ഫാഷന്‍ ഷോകളിലുമാണ് കൂടുതല്‍ ശ്രദ്ധ.





https://www.facebook.com/Malayalivartha























