Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി, ഇനി രാജ്യസഭയും ബില്‍ പാസാക്കി രാഷ്ട്രപതി ഒപ്പു വയ്ക്കുമ്പോള്‍ നിയമമാകും

29 DECEMBER 2017 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയ മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസായത്. ബില്ലിന് പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളി.

ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പ് രേഖപ്പെടുത്തി എ.ഡി.എം.കെ, മുസ്ലിം ലീഗ്, ബി.ജെ.ഡി, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രാവിലെ അവതരിപ്പിച്ച ബില്‍ നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് തന്നെ പാസാക്കുകയായിരുന്നു. ബില്‍ ഇനി രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പു വയ്ക്കുമ്പോഴാണ് നിയമമാകുക.

ബില്ലിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്‌തെങ്കിലും വ്യവസ്ഥകള്‍ പരസ്പര വിരുദ്ധമാണെന്ന് ലോക്‌സഭയിലെ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബില്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ തിടുക്കത്തില്‍ അവതരിപ്പിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. വ്യവസ്ഥകള്‍ പരിശോധിക്കാന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്‍.കെ.പ്രേമചന്ദ്രന്‍, എ. സമ്പത്ത്, ജോയ്‌സ് ജോര്‍ജ് തുടങ്ങിയവരാണ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത്. എല്ലാം വോട്ടിനിട്ട് തള്ളി. ഇ.ടി.മുഹമ്മദ് ബഷീര്‍ ബില്ലിനെ പൂര്‍ണമായി എതിര്‍ത്തു. എം. ഐ. ഷാനവാസ്, സുസ്മിത ദേവ്, അഹിര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ ബില്ലിലെ വ്യവസ്ഥകളെ വിമര്‍ശിച്ചു. ബില്ലിനെ ശക്തമായി എതിര്‍ത്ത എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവെയ്‌സിയുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളി.
'മുസ്ലിം വിമന്‍ ( പ്രൊട്ടക്ഷന്‍ ഒഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ് ) ബില്‍' എന്നാണ് നിയമത്തിന്റെ പേര്. ജമ്മു കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ബില്‍ ബാധകമായിരിക്കും. ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്. അതിന് ശേഷവും മുത്തലാഖിലൂടെ നൂറ് വിവാഹമോചനങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം
ബില്ലിലെ വ്യവസ്ഥകളിങ്ങനെ
വാമൊഴി, എഴുത്ത്, ഫോണ്‍, ഇമെയില്‍, എസ്.എം.എസ്, വാട്ട്‌സാപ്പ് തുടങ്ങി ഏത് മാര്‍ഗത്തിലൂടെ മുത്തലാഖ് ചൊല്ലിയാലും കുറ്റം. മുത്തലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും, ജാമ്യമില്ലാ കുറ്റം
പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണം ഭാര്യയ്ക്ക്, ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കേണ്ടിവരും. ജീവനാശം ഒന്നാം ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് നിശ്ചയിക്കണം.
മുത്തലാഖ് ചെയ്യുന്ന സമയത്ത് കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ സംരക്ഷണം ഭാര്യയ്ക്ക് ആയിരിക്കും. ഇക്കാര്യത്തിലും മജിസ്‌ട്രേട്ടിന് തീരുമാനമെടുക്കാം.
രാജ്യസഭ എന്ന കടമ്പ

മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാകണം. സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും ബില്ലിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ അവിടെയും പാസാക്കാവുന്നതേയുള്ളൂ. എന്നാല്‍ ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ഇന്നലെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. ഇതേ നിലപാട് അവര്‍ രാജ്യസഭയിലും സ്വീകരിച്ചാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് പോയേക്കാം. എ.ഡി.എം.കെ, ബി.ജെ.ഡി തുടങ്ങിയ കക്ഷികളുടെ എതിര്‍പ്പും രാജ്യസഭയില്‍ തിരിച്ചടിയാകാം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടാല്‍ ജനുവരി അഞ്ചിന് തീരുന്ന നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാവില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (11 minutes ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (30 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (46 minutes ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (57 minutes ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (1 hour ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (2 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (2 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (2 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (3 hours ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (3 hours ago)

Malayali Vartha Recommends