യുഎഇയിൽ ഇന്ധനവില കുറഞ്ഞതോടെ ടാക്‌സി നിരക്ക് കുറച്ച് അജ്മാൻ, മറ്റ് എമിറേറ്റുകളിലെ ടാക്‌സി നിരക്കിലും മാറ്റം വരുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

യുഎഇയിൽ ഇന്ധനവില കുറഞ്ഞതോടെ അജ്മാനിൽ ടാക്‌സി നിരക്ക് കുറച്ചു. അജ്മാനിൽ ടാക്‌സി നിരക്ക് കിലോമീറ്ററിന് 1 ദിർഹം 81 ഫിൽസായാണ് കുറച്ചത്. ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഇന്ധന വില കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്നതോടെയാണ് പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചത്.
മേയിൽ കിലോമീറ്ററിന് 1 ദിർഹം 85 ഫിൽസായിരുന്നു നിരക്ക്. കിലോമീറ്ററിന് നാല് ഫിൽസിന്റെ ഇളവ് ലഭിക്കും. ഇന്ധനവില കുറഞ്ഞതോടെ മറ്റ് എമിറേറ്റുകളുടെ ടാക്‌സി നിരക്കിലും സമാനമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സ്ഥിരം യാത്രക്കാരായ പ്രവാസികൾ.
യുഎഇയിലെ പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിന് 23 ഫിൽസും കുറച്ചത്. സൂപ്പർ 98 പെട്രോളിന്റെ വില 3. 16 ദിർഹത്തിൽ നിന്ന് 2. 95 ദിർഹമാക്കിയാണ് കുറച്ചത്. സൂപ്പർ പെട്രോളിന്റെ വില അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ദിർഹത്തിൽ താഴെയെത്തുന്നത്. ഈ മാസം 3. 05 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന്മെയ് മാസത്തിൽ2. 84 ദിർഹമായിരിക്കും വില. ഇ പ്ലസിന് 2. 97 ദിർഹം ഉണ്ടായിരുന്നത് 2. 76 ദിർഹമായാണ് കുറഞ്ഞത്. ഇത് 2. 82 ദിർഹമായിരുന്നു.
https://www.facebook.com/Malayalivartha