Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ബഹ്റെെന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി; പുതിയ തീരുമാനങ്ങൾ ഇങ്ങനെ

17 OCTOBER 2024 05:29 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോയിൽ നിന്ന് 20 കിലോ ആയി വെട്ടിച്ചുരുക്കിയത് എയർ ഇന്ത്യ എക്‌സ്പ്രസ്  പിൻവലിച്ചിരുന്നു. ബാഗേജ് പരിധി കുറച്ചതോടെ യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസിനെ കൈവിടുകയും ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാനങ്ങളെ ആശ്രയിക്കാനും തുടങ്ങിതോടെ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതരായത്.

ഇപ്പോൾ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യമായ ബഹ്റെെന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയർ  യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. ഗൾഫ് എയർ അധികൃതർ തന്നെയാണ് ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തിയ കാര്യം അറിയിച്ചത്.

ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗേജുമാണ് ഇപ്പോൾ കൊണ്ടു പോകാൻ പറ്റുന്ന തൂക്കം. അതായത് 46 കിലോ ഭാരം. എന്നാൽ ഇനി മുതൽ അത്ര കൊണ്ടുപോകാൻ സാധിക്കില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.

ഫെയർ ബ്രാൻഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാർട്ട് ഫ്ലെക്സ് ടിക്കറ്റുകൾക്ക് അനുവദിക്കുന്ന ലഗേജ് പുതിയ തീരുമാനങ്ങൾ ഇങ്ങനെയാണ്. ഇക്കണോമി ക്ലാസിൽ തന്നെ മൂന്ന് വിഭാഗങ്ങളായാണ് ഇനി മുതൽ യാത്രക്കാരുടെ ബാഗേജ് അനുവദിക്കുക. ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം, ഇക്കോണമി സ്മാർട്ട്: 30 കിലോഗ്രാം, ഇക്കോണമി ഫ്ലെക്സ്: 35 കിലോഗ്രാം. എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം. ഇത് അനുസരിച്ച് മാത്രമേ ഇനിമുതൽ ബാഗേജ് ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളു.



ഇനി ബിസിനസ് ക്ലാസുകളിലെ മാറ്റം നോക്കുകയാണെങ്കിൽ ബിസിനസ് സ്മാർട്ടിൽ 40 കിലോഗ്രാം, ബിസിനസ് ഫ്ലെക്സിൽ 50 കിലോഗ്രാം എന്നിങ്ങനെയാണ് ബാഗേജ് കൊണ്ടു പോകാൻ  സാധിക്കുക. വെയ്റ്റ് അലവൻസിനുള്ളിൽ പരമാവധി 5 ബാഗുകൾ യാത്രക്കാർക്ക് കൊണ്ട് പോകാം. മാത്രമല്ല, കൊണ്ടുപോകുന്ന ബാഗുകൾക്കും ചില നിയമങ്ങൾ പാലിക്കണം. ഓരോ ബാഗുകളും മൊത്തം അളവിൽ 158 സെന്റിമീറ്റർ കൂടാൻ പാടില്ല.

കുട്ടികൾക്ക് 10 കിലോയും സ്ട്രോളറും കാർ സീറ്റും അനുവദിച്ചിട്ടുണ്ട്. 50 ഇഞ്ച് വരെയുള്ള ടിവികൾ ശരിയായ രീതിയിൽ പാക് ചെയ്താൽ കെണ്ടുപോകാൻ സാധിക്കും. വലിയ ടിവികൾ ആണെങ്കിൽ ചരക്കുകളായി കൊണ്ടുപോകാൻ മാത്രമേ സാധിക്കുകയുള്ളു. ഒരു ലഗേജും 32 കിലോയിൽ കൂടാൻ പാടില്ല. ശക്തമായ പരിശോധനയ്ക്ക് വിധോയമാക്കും. അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും. അത് അടച്ച ശേഷം മാത്രമേ ബാഗേജുകൾ കൊണ്ടുപോകാൻ സാധിക്കുകയുള്ള എന്ന് ഗൾഫ് എയർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്.

ഇത് കൂടാതെ, ബാഗേജ് പരിധി കുറച്ച നടപടിക്ക് പിന്നാലെ കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സർവീസുകൾ ഗൾഫ് എയർ വെട്ടിച്ചുരുക്കി. നവംബർ നാല് മുതൽ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗൾഫ് എയറിന്റെ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി ചുരുക്കി. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടായിരിക്കുക. ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends