Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

" സ്നേഹതീരം " സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയായിൽ രൂപീകൃതമായി.

07 OCTOBER 2024 04:01 PM IST
മലയാളി വാര്‍ത്ത

ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ  സഹായങ്ങൾക്കും  ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയാണ്  " സ്നേഹതീരം സൗഹൃദ കൂട്ടായ്മ"

ഏതാനും ചില മലയാളി  സൗഹൃദവലയങ്ങൾ ചേർന്ന് സെപ്റ്റംബർ 14 ന് ശനിയാഴ്ച  സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ കുടുംബമായി ഒത്തുകൂടിയ ഓണാഘോഷ വേളയിലെ സഭാഷണങ്ങൾക്കിടയിൽ , ഫിലഡൽഫിയായിൽ അധിവസിക്കുന്ന  പ്രവാസി മലയാളികൾക്ക് അവരുടെ ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും, സൗഹൃദവും പങ്കു വെക്കുവാനുള്ള ഒരു സൗഹൃദ വേദി ആവശ്യമാണ് എന്ന ആശയം  ഷിബു വർഗീസ് കൊച്ചുമഠം മുന്നോട്ടു വയ്ക്കുകയും, ആ ആശയത്തെ അവിടെ കൂടിവന്നവർ ഒന്നടങ്കം ഹർഷാരവത്തോടുകൂടി  സ്വാഗതം ചെയ്യുകയും,  ഉടൻതന്നെ,  സ്നേഹതീരം എന്ന സൗഹൃദ  കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു.  

ഈ കൂട്ടായാമയുടെ നേതൃത്വത്തിൽ  സെപ്റ്റംബർ 14 ന്  സെബാസ്റ്റ്യൻ മാത്യുവിന്റെ  ഭവനത്തിൽ വച്ച്  ഓണാഘോഷം അതിവിപുലമായ രീതിയിൽ  ആഘോഷിച്ചു.   വീട്ടമ്മമാർ ചേർന്ന് രാവിലെ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടുകൂടി   ആഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചു. ഓരോ കുടുംബവും അവരവരുടെ ഭാവനത്തിൽ നിന്നും പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ  ഓണ വിഭവങ്ങൾ കൊണ്ടൊരുക്കിയ സ്നേഹവിരുന്ന്  അതിഗംഭീര അനുഭവമായിരുന്നു.  

സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചേർന്ന്  നടത്തിയ കലാപരിപാടികൾ, കൂടിവന്നവർക്ക്  ഗൃഹാതുരത്വം  ഉണർത്തുന്നവയായിരുന്നു.  സെബാസ്റ്റ്യൻ മാത്യുവും, ഭാര്യ, സോഫി മാത്യുവും ചേർന്നൊരുക്കിയ   ഊഞ്ഞാൽ,  കൂടിവന്നവരുടെ ഓർമ്മയെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, സജു മാത്യു, അനൂപ് തങ്കച്ചൻ, അനു കോശി, സോണി സക്കറിയ, അനു ആകാശ്, ബബ്‌ലു, അലക്സ് മാത്യു, ജസ്റ്റിൻ, ഷാന്റോ തോമസ്, മനു മാത്യു, സോഫി, ജിഷ, ഷെറിൻ, തുടങ്ങിയവരുടെ സഹകരണവും, മേൽനോട്ടവും പരിപാടിയുടെ വിജയത്തിന് മാറ്റു കൂട്ടി.

ഓണപരിപാടികളുടെ മുഖ്യ കോർഡിനേറ്റർ ഷിബു വർഗീസ്  കൊച്ചുമഠം  രൂപം കൊടുത്ത "സ്നേഹതീരം" എന്ന ഈ സൗഹൃദ  കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി, ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവർത്തിക്കുവാനും. സൗഹൃദങ്ങൾ   പങ്കിടുവാനുമുള്ള പൂർണ്ണ മനസ്സോട്, ഫിലാഡൽഫിയായിൽ  സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ എകദേശം 50 മലയാളി ഫാമിലിയുടെ സ്നേഹക്കൂട്ടായ്മയായി  ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്നേഹതീരം വളർന്നുകഴിഞ്ഞു.  

കേരളപ്പിറവി ആഘോഷവും, സ്നേഹതീരം എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഔപചാരികമായ ഉത്‌ഘാടനവും കേരളപ്പിറവി ദിനമായ നവംബർ ഒന്നാംതീയതി വെള്ളിയാഴ്ച  അതി വിപുലമായ പരിപാടികളോടുകൂടി നടത്തുവാൻ ആസൂത്രണം  ചെയ്തിരിക്കുകയാണ് സംഘാടകർ.
ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (35 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (47 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (53 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (3 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends