Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ ; ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരുന്നു

17 OCTOBER 2024 05:45 PM IST
മലയാളി വാര്‍ത്ത

ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്. ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ ഇതിന്റെ തുടക്കം മാത്രമാണ്. യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 രാജ്യങ്ങൾ സന്ദർശിക്കാനാവുന്നതാണ് ഒരു മാസം വരെ തങ്ങാവുന്ന ഒറ്റ ടൂറിസ്റ്റ് വിസയായ ഗ്രാൻഡ് ടൂർ വിസ. ഇനി ആവശ്യമെങ്കിൽ ഒരു മാസം കൂടി നീട്ടാം. യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ തന്നെ ഇ-വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വിസ ലഭിക്കും. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇ- വിസ ലഭിക്കാൻ ചില നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ അവരുടെ താമസ വിസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. അതുപോലെ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന.

യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ യാത്രയ്ക്ക് മുമ്പ് ഒരു ഇ-വിസ നേടിയിരിക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ വെബ്സൈറ്റ്, സ്മാർട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ഈ ഇവിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസം അനുവദിക്കും.

അതിന് ശേഷം അധികമായി 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള അവസരവും ഒരുക്കിയിട്ടുള്ളത് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്. അപേക്ഷ പ്രോസസ്സ് ചെയ്ത് അംഗീകരിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് ഇ-വിസ അയയ്ക്കും. സ്പോണ്‍സര്‍ അവരോടൊപ്പം യാത്ര ചെയ്യുന്നില്ലെങ്കില്‍ ജിസിസി പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കോ ഗാര്‍ഹിക തൊഴിലാളികള്‍ക്കോ കൂട്ടുകാര്‍ക്കോ വിസ അനുവദിക്കുകയില്ല. അതേസമയം, ജിസിസി പൗരന്മാരെ അനുഗമിക്കുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്‍റെ കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതല്‍ 60 ദിവസമാണ്.



അതേസമയം, യുഎഇയിലേക്കുള്ള ഇ വിസ ലഭിച്ചതിന് ശേഷം പ്രവാസിയുടെ ജിസിസിയിലെ താമസ വിസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍, ആ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, എന്‍ട്രി പെര്‍മിറ്റ് നല്‍കിയതിന് ശേഷം പ്രവാസിയുടെ തൊഴില്‍ മാറിയെന്ന് കണ്ടെത്തിയാലും ഈ വിസയില്‍ പ്രവേശനം നിഷേധിക്കപ്പെടും.

യുഎഇയിലെ എയര്‍പോര്‍ട്ടിലോ തുറമുഖത്തോ കര അതിര്‍ത്തിയിലോ എത്തുമ്പോള്‍ ജിസിസിയിലെ താമസ വിസയുടെ സാധുത കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണം എന്നതിന് പുറമെ യുഎഇയില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണം എന്നത് അധികൃതർ എടുത്തുപറയുന്നുണ്ട്. അതിനാൽ പ്രവാസികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.യാത്രയ്ക്ക് മുമ്പ് തന്നെ പാസ്പോര്‍ട്ടിന് കാലാവധി ഉണ്ടെന്ന് ഉറപ്പുവരുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (59 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends