Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

'റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്...' ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍കുറിക്കുന്നു

27 FEBRUARY 2021 05:31 PM IST
മലയാളി വാര്‍ത്ത

റാഗിങ്ങിന്റെ പേരില്‍ നടക്കുന്ന ക്രൂരവിനോദങ്ങളെ കുറിച്ചും അതേല്‍പ്പിക്കുന്ന മാനസികാഘാതങ്ങളെ കുറിച്ചും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലെതെ നടക്കുന്ന ഒന്നാണ് റാഗിങ്ങെന്ന് അനുരാധ കുറിക്കുകയാണ്. റാഗിങ്ങിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനിരാധ പങ്കുവയ്ക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

റാഗിംഗ് എന്ന ക്രൂര വിനോദം...നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം. ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവർ ആണ് ഭൂരിപക്ഷം വരുന്ന സീനിയർ മാരും.

കോളേജ് ക്യാമ്പസുകൾ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റൽ ഇടിമുറികൾ ആകാറുണ്ട്. സീനിയർ ആളുകളോടൊപ്പം ഇരുന്ന് ഫുഡ്‌ കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ക്യാന്റീനിൽ പോകാൻ പാടില്ല തുടങ്ങി ചെറിയ ചെറിയ വിലക്കുകളിൽ തുടങ്ങി അവരുടെ ജട്ടിമുതൽ കോട്ട് വരെ അലക്കി കൊടുത്തു രാത്രി കൂമ്പിന് ഇടിവാങ്ങുന്ന അസുലഭ നിമിഷങ്ങൾ.

കുറച്ചു ഫെമിനിൻ ആയ ആൺകുട്ടി കൂടിയാണെങ്കിൽ പൂർത്തിയായി. വാക്കുകൾ കൊണ്ടുള്ള തെറി അഭിഷേകം, പരസ്യമായി തുണി ഉരിയൽ, കൂട്ടമായുള്ള പീഡനം, അങ്ങിനെ ധാരാളം പ്രശ്നങ്ങൾ ഫെമിനിറ്റിയുടെ പേരിൽ ബോണസ് ആയി കിട്ടാറുണ്ട്. ഇനി അവൻ സീനിയർ അയൽപോലും ജൂനിയർ കുട്ടികൾ അടക്കം കളിയാക്കലുകൾ തുടർന്നുകൊണ്ടേയിരിക്കും.

റാഗിംഗ് എന്ന പേരിൽ റൂമിൽ വിളിച്ചുവരുത്തി, വസ്ത്രം എല്ലാം അഴിച്ചെടുത്തു ബക്കറ്റിൽ വെള്ളത്തിൽ മുക്കിവെച്ചു കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ഉടുത്തുണിയില്ലാതെ ഹോസ്റ്റൽ ജനൽ വഴി ഇഴഞ്ഞു രക്ഷപെടേണ്ടി വന്ന സുഹൃത്തിനെ അറിയാം.പലപ്പോഴും കോളേജ് അധികൃതരും റാഗിംഗ് എന്ന ക്രൂര വിനോദത്തിന് മൗനസമ്മതം നൽകാറുണ്ട്. പരാതി നൽകിയാലും കൃത്യമായി നടപടി എടുക്കാത്ത സാഹചര്യത്തിൽ കൂടുതൽ പീഡനങ്ങൾ തുടർന്നുള്ള നാളുകളിൽ അനുഭവിക്കണ്ടി വരുന്നുണ്ട് എന്നതും ഒരു യഥാർഥ്യമാണ്.

പലരും റാഗിങ്ങിനു കണ്ടെത്തുന്ന ന്യായീകരണം കുട്ടികളെ ബോൾഡ് ആക്കാൻ വേണ്ടിയും, ജാഡ കുറക്കാൻ വേണ്ടിയും ആണെന്നാണ്. പക്ഷെ അത് കുട്ടികളിൽ ഉണ്ടാകുന്ന ട്രോമ എത്രമാത്രം ആണെന്ന് മനഃപൂർവം വിസ്മരിക്കുന്നു. ഓരോകുട്ടികളും വളരുന്നത് ഓരോ സാഹചര്യങ്ങളിൽ ആണ്. ഓരോത്തരും ഓരോ സ്വഭാവം ഉള്ളവർ ആണ്. പലരും ആദ്യമായി വീടുവിട്ടു നിൽക്കുന്നവരാണ്, ഇത്തരത്തിലുള്ള ക്രൂരവിനോദങ്ങൾ ചിലപ്പോൾ ഒരു ആയുഷ്കാലത്തേക്കുള്ള മുറിവുകൾ അവരിൽ ഉണ്ടാക്കാം.

ഇതൊക്കെ പിന്നീട് ഓർക്കുമ്പോൾ ചിരിക്കാനുള്ള കാര്യങ്ങൾ ആണെന്നതൊക്കെ വെറുതെയാണ്.തീർത്തും സാഡിസ്റ്റുകളായ ക്രിമിനലുകൾ ആണ് റാഗിങ് ചെയുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരും.ഈ സമൂഹത്തിൽ അത് എന്നെങ്കിലും ഇല്ലാതാകും എന്ന പ്രതീക്ഷയും ഇല്ല....ഒരു വർഷം മുൻപേ അഡ്മിഷൻ എടുത്തു എന്നത് പിന്നാലെ വരുന്നവരെ പീഡിപ്പിക്കാനുള്ള ലൈസെൻസ് അല്ല എന്ന് മാത്രം ഓർക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (1 minute ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (23 minutes ago)

ഇനി ദളപതി യുഗം  (31 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (44 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends