Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

പ്രണയ സാഫല്യവും മംഗള കർമ്മങ്ങളും; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്.

04 MAY 2026 11:59 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും തിരിച്ച് ദോഷാനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം; ആർക്കും പണം കടമായി കൊടുക്കരുത്. ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കണം. വാരം അവസാനത്തോടു കൂടി ദാമ്പത്യ ഐക്യം, ധനലാഭം, തൊഴിൽ വിജയം, കീർത്തി എന്നിവ അനുഭവപ്പെടും. മേലധികാരിയുടെ പ്രീതി ലഭിക്കാനും വളരെക്കാലമായി കാണാതിരുന്ന കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടുമുട്ടാനും ഈ സമയം അവസരമൊരുക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ പ്രണയകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കുന്ന വാരമാണിത്. എന്നാൽ വാരമധ്യത്തോടു കൂടി ബാങ്ക് ലോണോ മറ്റു കടബാധ്യതകളോ ഉള്ളവർ വളരെയധികം ശ്രദ്ധിക്കണം. സർക്കാരിന്റെ ഭാഗത്തു നിന്നും ജപ്തി നടപടികൾ വരെ ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്ന വാരമാണിത്. സർക്കാർ സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിലോ ജോലിക്ക് അപേക്ഷിച്ചിരുന്നവർക്ക് നിയമനാനുമതി ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. സഹപ്രവർത്തകരുമായി ഉല്ലാസ യാത്ര പോകാൻ അവസരം വന്നുചേരും. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാൻ സാധിക്കും. എന്നാൽ വാരന്ത്യത്തിൽ സ്ത്രീ സുഹൃത്തുക്കൾ മൂലം മാനഹാനിയോ ധനനഷ്ടമോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): അതിർത്തി തർക്കങ്ങൾ കേസ് വഴക്കുകളിൽ കലാശിക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കണം. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും കലഹത്തിന് സാധ്യതയുണ്ട്. ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ രൂക്ഷമായേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം; ചതി സംഭവിക്കാൻ ഇടയുണ്ട്. ശരീരത്തിലെ നീർദോഷം പലവിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കും. വാരം അവസാനത്തോടു കൂടി തൊഴിൽ ലാഭം, ധനനേട്ടം, കീർത്തി, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. സഞ്ചാര ശീലം കൂടുകയും അന്യദേശവാസമോ ജോലിയോ അനുഭവത്തിൽ വരികയും ചെയ്യും; എന്നാൽ തുടക്കത്തിൽ ഒന്നിലും വലിയ പുരോഗതി ഉണ്ടാകാത്ത അവസ്ഥ സംജാതമായേക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. വാരാന്ത്യം സാഹചര്യങ്ങൾ അനുകൂലമായി മാറും. തൊഴിൽ ലാഭം, സാമ്പത്തിക ഉന്നതി, രോഗശാന്തി, ശത്രുഹാനി, ദാമ്പത്യ ഐക്യം എന്നിവ ഈ സമയം പ്രതീക്ഷിക്കാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ സഹോദരസ്ഥാനത്തുള്ളവരിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ മനഃശാന്തി കുറയാൻ ഇടയുണ്ട്. എല്ലാവരോടും അനാവശ്യമായി വാശിയും വൈരാഗ്യവും കാണിക്കാൻ സാധ്യതയുണ്ട്. ദുഃസ്വപ്നങ്ങൾ കാണുക, ഉറക്കത്തിൽ ഞെട്ടിയുണരുക, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവപ്പെടാം. തൊഴിൽ പരാജയം, സന്താന ക്ലേശം, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ ഈ വാരം ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സ്വത്ത് സംബന്ധമായ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. വാത സംബന്ധമായോ ഉദര സംബന്ധമായോ അസുഖമുള്ളവർ യഥാസമയം ചികിത്സ തേടേണ്ടതാണ്. വാരമധ്യത്തോടു കൂടി ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് അർഹമായ പുതിയ ജോലി ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ഐക്യം, ശത്രുജയം, രോഗശാന്തി, മനഃസന്തോഷം എന്നിവ ലഭിക്കും. വാരം അവസാനിക്കുമ്പോൾ മനഃശാന്തി കുറയാനും കാര്യങ്ങളിൽ ചെറിയ മന്ദത അനുഭവപ്പെടാനും സാധ്യതയുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വളരെ നാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കും. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. കലാകാരന്മാർക്ക് അവാർഡുകളും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്. ബിസിനസ്സുകാർക്ക് ചില നഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. വാരം അവസാനത്തോടെ ശയന സുഖം, ധനലാഭം, വാഹന ഭാഗ്യം, ശത്രുനാശം എന്നിവ പ്രതീക്ഷിക്കാം. തൊഴിലിടങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അവ വേഗത്തിൽ പരിഹരിക്കപ്പെടും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കൂട്ടുകെട്ടുകൾ പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാകും. അന്യർ വഴിയുള്ള ബന്ധങ്ങൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കിയേക്കാം. രോഗാദി ദുരിതങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വാരം മധ്യത്തോടു കൂടി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമായി വരും. ആഭരണ ലാഭം, സാമ്പത്തിക നേട്ടം, രോഗശാന്തി എന്നിവ ഈ സമയം പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ മേലധികാരിയിൽ നിന്നും പ്രീതിയും പ്രശംസയും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് ഒത്തുകൂടാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകും. വാരമധ്യത്തിൽ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം, അലസത, രോഗാദി ദുരിതങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം അവസാനിക്കുമ്പോൾ നല്ല പേര് കേൾക്കാനും സൽപ്രവൃത്തികൾ ചെയ്യാനും അവസരം ലഭിക്കും. ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി, ധനലാഭം എന്നിവയും ഈ സമയം പ്രതീക്ഷിക്കാം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും വന്നുചേരും. ബിസിനസ്സുകാർക്ക് പ്രവർത്തനങ്ങൾ ലാഭകരമായി മാറും. കുടുംബസൗഖ്യം, ധനനേട്ടം, തൊഴിൽ വിജയം, ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവയുണ്ടാകും. കീർത്തിയും ശത്രുഹാനിയും പ്രതീക്ഷിക്കാം. വാരാന്ത്യം ചില ആരോഗ്യപ്രശ്നങ്ങൾ വരാനും അനാവശ്യമായ വാക്കുതർക്കങ്ങൾ മൂലം സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ കലഹത്തിന് ഇടയാകാനും സാധ്യതയുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കണം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരത്തിന്റെ തുടക്കത്തിൽ മാനസികമായും ശാരീരികമായും ചില പ്രയാസങ്ങൾ നേരിടേണ്ടി വരും. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുമെങ്കിലും തിരിച്ച് നന്ദി ലഭിക്കാത്ത അവസ്ഥ സംജാതമായേക്കാം. ആമാശയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഭക്ഷണ സുഖം കുറയാൻ ഇടയുണ്ട്. വാരമധ്യത്തോടു കൂടി ബാങ്ക് ലോൺ ലഭിക്കാനും ദാമ്പത്യ സൗഖ്യം അനുഭവപ്പെടാനും സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ മാറി രമ്യതയിലാകും. മംഗള കർമ്മങ്ങൾ നടക്കാനും പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (13 minutes ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (19 minutes ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (27 minutes ago)

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മ  (40 minutes ago)

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്  (1 hour ago)

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ  (4 hours ago)

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (5 hours ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (5 hours ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (5 hours ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (5 hours ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (5 hours ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (6 hours ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (6 hours ago)

Malayali Vartha Recommends