Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഈ ഡുപ്ലേസിയുടെ ഒരു കാര്യം, ടീമംഗങ്ങളിലൊരാള്‍ ഡുപ്ലേസിയുടെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്, അതിനാല്‍ ഇന്ന് കളിക്കാനിറങ്ങില്ലെന്ന്...!

09 DECEMBER 2019 04:01 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാന്‍സി സൂപ്പര്‍ ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂടിയായ ഫാഫ് ഡുപ്ലേസി നടത്തിയൊരു പ്രസ്താവന കേട്ടവരെല്ലാം തലയില്‍ കൈവച്ച് പറഞ്ഞുപോയി...എന്നാലും എന്റെ ഡുപ്ലേസീീീീീീ....!

നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനെത്തിയപ്പോഴാണ് ലീഗില്‍ പാള്‍ റോക്‌സിന്റെ നായകനായ ഡുപ്ലേസി, രസകരമായ ഈ 'വൈറല്‍ പരാമര്‍ശം' നടത്തിയത്.

മത്സരത്തിനു മുന്നോടിയായി ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്‌സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്‌സും കളത്തിലെത്തി. ടോസ് നേടിയത് സ്മുട്‌സ്. ഫീല്‍ഡിങ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മുട്‌സ് പവലിയനിലേക്കു മടങ്ങി. തുടര്‍ന്ന് അവതാരകന്‍ ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ആരാഞ്ഞു. ഡുപ്ലേസിയുടെ മറുപടി ഇങ്ങനെ:

'ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്....

ഡുപ്ലേസിയുടെ മറുപടിയുടെ ആദ്യഭാഗം കേട്ടപ്പോള്‍ അമ്പരന്ന് വാപൊളിച്ചുപോയി അവതാരകന്‍. ഡുപ്ലേസി തുടര്‍ന്നു പറഞ്ഞു, 'അവരുടെ വിവാഹം ഇന്നലെയായിരുന്നു'.

ഇത് കേട്ട അവതാരകന്‍ പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. ഡുപ്ലേസിയുടെ മറുപടി കേട്ട ആരാധകരുടെ കാര്യവും അങ്ങനെ തന്നെ. എന്തായാലും ഡുപ്ലേസിയുടെ മറുപടിയും അതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദുസ് വില്‍ജോയനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്‌സും തമ്മില്‍ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം മേല്‍പ്പറഞ്ഞ മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് വില്‍ജോയന്‍ ഉണ്ടാകില്ലെന്നാണ് ഡുപ്ലേസി പറഞ്ഞത്. അത് 'ഡുപ്ലേസി ശൈലി'യില്‍ അവതരിപ്പിച്ചെന്നേ ഉള്ളൂ! ഡുപ്ലേസിയുടെ മറുപടിക്കു പിന്നാലെ പോയ ആരാധകര്‍ക്ക് അങ്ങനെ കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

ഫാഫ് ഡുപ്ലേസിയുടെ 'നവ അളിയന്‍' ഹാര്‍ദുസ് വില്‍ജോയന്‍ അത്ര നിസാരനല്ല. 2016-ല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച ടെസ്റ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തിയ താരമാണ് അദ്ദേഹം. മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അലസ്റ്റയര്‍ കുക്കിനെയാണ് അന്ന് വില്‍ജോയന്‍ മടക്കിയത്. ഈ നേട്ടം കൈവരിക്കുന്ന 20-ാമത്തെ മാത്രം താരവുമായിരുന്നു. പക്ഷേ, മുപ്പതുകാരനായ വില്‍ജോയന്റെ രാജ്യാന്തര കരിയറിലെ ഏക വിക്കറ്റ് നേട്ടമായി ഇപ്പോഴും അത് അവശേഷിക്കുന്നു. ആ മത്സരം ഏക രാജ്യാന്തര മത്സരവും!

അതേസമയം, രാജ്യന്തര കരിയറില്‍ ഒരേയൊരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് വില്‍ജോയന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രധാന ബോളറായിരുന്നു വില്‍ജോയന്‍. ആറു മത്സരങ്ങള്‍ കളിച്ച വില്‍ജോയന്‍ ഏഴു വിക്കറ്റും വീഴ്ത്തി. ഈ സീസണില്‍ ടീം നിലനിര്‍ത്തിയ വിദേശ താരങ്ങളില്‍ ഒരാളുമാണ് വില്‍ജോയന്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends