ധവാന് പരിക്ക് ഏകദിന പരമ്പര നഷ്ടമായേക്കും; സാധ്യതാ പട്ടികയില്‍ വീണ്ടും സഞ്ജു !
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും നഷ്ടമാകാന്‍ സാധ്യത. ധവാന്റെ കാലിനേറ്റ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണിത്. സഞ്ജുവിനു വേണ്ടിയുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് തുടരുന്ന സാഹചര്യത്തിൽ സഞ്ജു കളിക്കളത്തിൽ കാണുമോ എന്ന് കണ്ടറിയാം . നേരത്തെ വിന്‍ഡീസ് പരമ്പരയിലെ ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിരുന്ന ധവാന് പരിക്ക് കാരണം കളിക്കാന്‍ സാധിച്ചിരുന്നില്ല.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളിൽ സിലക്ടർമാർ ശിഖർ ധവാനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇടയ്ക്ക് ഫോം നഷ്ടമായതിനെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുമ്പോഴാണ് പരുക്കേറ്റത്. ഇടതു കാൽമുട്ടിലായിരുന്നു പരുക്ക്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അവസരം ലഭിക്കാതെ ടീമിനു പുറത്തായ സഞ്ജു സാംസണ് വീണ്ടും ടീമിലേക്ക് വിളിയെത്തിയത് ഈ സാഹചര്യത്തിലാണ്.
https://www.facebook.com/Malayalivartha