Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി.....വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്നു വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽനിന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറി

14 DECEMBER 2019 04:26 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്നു വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽനിന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറി.. അരക്കെട്ടിനേറ്റ പരുക്കാണു ഭുവനേശ്വറിനു തിരിച്ചടിയായത്. ഭുവനേശ്വറിനു പകരം ഷാർദൂൽ താക്കൂറിനെ ടീമിലുൾപ്പെടുത്തി.മൂന്ന് മല്‍സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മല്‍സരം നാളെ ചെന്നൈയില്‍ നടക്കും ...

2018 സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിലാണ് ഷാർദൂല്‍ താക്കൂർ അവസാനമായി ഏകദിന മത്സരം കളിച്ചത്. ഒക്ടോബറിൽ വെസ്റ്റിൻഡ‍ീസിനെതിരെ ഒരു ടെസ്റ്റ് മത്സരവും ഷാർദൂൽ കളിച്ചു.

കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ നടന്ന വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിനു ശേഷം അരയുടെ വലതു ഭാഗത്തു വേദനയുള്ളതായി ഭുവനേശ്വർ പരാതിപ്പെട്ടിരുന്നു.

താരത്തെ മെഡിക്കല്‍ സംഘം സ്‌കാനിങിനു വിധേയനാക്കുകയും ചെയ്തു. ഇതോടെയാണ് പരിക്ക് അല്‍പ്പം ഗൗരവമുള്ളതായി വ്യക്തമായതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഭുവിയുടെ കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടുമെന്നും അതിനു ശേഷമായിരിക്കും ടീം മാനേജ്‌മെന്റ് ഭാവി തീരുമാനമെടുക്കുകയെന്നും ബിസിസിഐ വിശദമാക്കി

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നു പിന്‍മാറിയ രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഭുവി. നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാനും പിന്‍മാറിയതിനെ തുടര്‍ന്നു പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിരുന്നു.

ഡല്‍ഹിക്കു വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ കളിക്കുമ്പോൾ പരുക്കേറ്റ ധവാന് ട്വന്റി20 പരമ്പരയും നഷ്ടമായിരുന്നു. ട്വന്റി20യിൽ ധവാന് പകരമെത്തിയത് സഞ്ജു. വി. സാംസൺ. പക്ഷേ സഞ്ജുവിനു കളിക്കാൻ അവസരം ലഭിച്ചില്ല.

2018 ഐപിഎൽ സീസൺ മുതൽ പരുക്കിൽ വലയുകയാണ് ഭുവനേശ്വർ കുമാര്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയും ഭുവനേശ്വറിനു പരുക്കേറ്റു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. ഇംഗ്ലണ്ടിൽതന്നെ നടന്ന ഏകദിന ലോകകപ്പിനിടെയും ഭുവനേശ്വറിനു പിൻതുടയില്‍ പരുക്കേറ്റു...കഴിഞ്ഞ പരമ്പരയിലാണ് ഭുവി ദേശീയ ടീമില്‍ മടങ്ങിയെത്തിയത്.

നാലു മാസത്തോളം പുറത്തിരുന്ന ശേഷമായിരുന്നു പേസറുടെ തിരിച്ചുവരവ്. പിന്നീട് ഇന്ത്യയിൽ നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് ടീമുകൾക്കെതിരായ മത്സരങ്ങളും താരത്തിനു നഷ്ടമായിരുന്നു.. ഒടുവില്‍ വീണ്ടുമൊരു പരിക്ക് താരത്തെ ഒരിക്കല്‍ക്കൂടി ദേശീയ ടീമിനു പുറത്താക്കിയിരിക്കുകയാണ്. .

അതേസമയം, ഒരു വര്‍ഷത്തിനു ശേഷമാണ് ശര്‍ദ്ദുല്‍ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പില്‍ താരം പന്തെറിഞ്ഞിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20, ടെസ്റ്റ് എന്നിവയിലും താരം കളിച്ചിരുന്നു. തുടര്‍ന്നു പരിക്കു കാരണം ശര്‍ദ്ദുല്‍ ടീമില്‍ നിന്നു പിന്‍മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends