ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!
വെസ്റ്റിൻഡീസ് നായകൻ ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കാൻ കൊഹ്ലിക്കും രോഹിതിനും കഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ 400 റൺസ് എന്ന തൻെറ റെക്കോർഡ് തകർക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും കഴിയുമെന്നാണ് ബ്രയാൻ ലാറ പറയുന്നത്.
‘ആക്രമിച്ച് കളിക്കുന്ന താരങ്ങൾക്കാണ് റെക്കോർഡുകൾ തകർക്കാൻ കഴിയുക. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ പോലുള്ള കളിക്കാർക്ക് അതിനാകും’- ലാറ പറഞ്ഞു. അന്ധ വനിതകൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ സമർഥനം ദേശീയ ക്രിക്കറ്റ് ടൂർണമന്റിൻെറ പ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയോട് തോൽവികൾ ഏറ്റുവാങ്ങുകയാണെങ്കിലും വെസ്റ്റിൻഡീസ് ടീമിെന എഴുതിത്തള്ളേണ്ടെന്ന് ലാറ പറഞ്ഞു. ‘ടീമിൽ മിടുക്കരായ യുവതാരങ്ങളുണ്ട്. എട്ടുപത്ത്മാസം കൊണ്ട് അവർ അടുത്ത വർഷം ആസ്ത്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനായി സജ്ജരാകും. ഇത്തവണ വിജയം എളുപ്പമായെന്ന് കരുതി ഞങ്ങളെ നിസ്സാരരായി കാണരരുത്’ -ലാറ വ്യക്തമാക്കി.
https://www.facebook.com/Malayalivartha