ഹാര്‍ദിക്ക് പാണ്ഡ്യക്ക് വിവാഹം; ജീവിത സഖി സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യക്ക് വിവാഹം . സെര്‍ബിയന്‍ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള ഹാര്‍ദിക്ക് പ്രണയത്തിലായിരുന്നു. ഇപ്പോൾ ആ പ്രണയം വിവാഹ നിശ്ചയത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദുബായില്‍ വച്ചായിരുന്നു ഇന്ത്യന്‍ ഓള് റൗണ്ടറുടെ വിവാഹം നിശ്ചയം നടന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
പരിപാടിയുടെ ചിത്രങ്ങള്‍ ഹാര്‍ദിക്ക് ട്വിറ്ററിലൂടെ പങ്കുവച്ചു. എൻറെ വെടിക്കെട്ടോടെ ഈ പുതുവര്‍ഷം ആരംഭിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ് ഇട്ടിരുന്നത് . ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. ഞെട്ടിച്ചുവെന്നായിരുന്നു വിരാട് കോഹ്ലി ഹാര്‍ദിക്കിന്റെ ചിത്രങ്ങള്‍ക്ക് കമ്മന്റ് നൽകിയത്.
https://www.facebook.com/Malayalivartha