ഋഷഭ് പന്തിന് പകരം സഞ്ജു; കാരണം വ്യക്തമാക്കി ശിഖര്‍ ധവാന്
ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുകയും കളിക്കുകയും ചെയ്തിരുന്നു. ഋഷഭ് പന്തിന് പകരക്കാരനായിട്ടായിരുന്നു സഞ്ജു ഇറങ്ങിയത്. എന്നാൽ ബാറ്റിംഗ് ഓര്‍ഡറില്‍ ഋഷഭ് പന്തിന്റെ സ്ഥാനത്തല്ലായിരുന്നു ബാറ്റിംഗിനിറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥിരം സ്ഥാനമായ വണ്‍ ഡൗണിലായിരുന്നു സഞ്ജു ബാറ്റിംഗിനിറങ്ങിയത് എന്നത് ശ്രദ്ധേയം . ശിഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് ഒരുക്കിയ ഓളത്തിൽ സഞ്ജുവിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് ധൈര്യം കാട്ടുകയുണ്ടായി.
എന്നാല്‍ പന്തിന്റെ സ്ഥാനം അഞ്ചാം നമ്പറിന് പകരം സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കി എന്ന ചോദ്യത്തിന് ഉത്തരവുമായി ശിഖര്‍ ധവാന്. കഴിഞ്ഞ ആറ് മത്സരങ്ങളിലായി മൂന്നാം നമ്പറില്‍ ഇന്ത്യ സഞ്ജു ഉള്‍പ്പെടെ ആറ് കളിക്കാരെ പരീക്ഷിച്ചു . എന്നാൽ ടി20 ലോകകപ്പിന് മുമ്പായി ബാറ്റിംഗ് ഓര്‍ഡറിലെ നിര്‍ണായക സ്ഥാനത്ത് പരമാവധി കളിക്കാരെ പരീക്ഷിക്കുക എന്നത് ടീം മാനേജ്മെന്റിന്റെ നയമായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ന് മറ്റൊരു ബാറ്റ്സ്മാനെ മൂന്നാം നമ്പറില്‍ ഇറക്കിയത് എന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha