ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 296 റണ്‍സ്
കെ.എല്‍.രാഹുലിന്റെ നാലാം സെഞ്ചുറി മികവില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 296 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 32 റണ്‍സ് എടുക്കുന്നതിനിടെ മായങ്ക് അഗര്‍വാള്‍ (1), വിരാട് കോഹ്ലി (9) എന്നിവരെ നഷ്ടമായി.
വേഗത്തില്‍ സ്കോര്‍ ചെയ്തിരുന്നു പൃഥ്വി ഷാ റണ്‍ഔട്ടായി പുറത്താകുക കൂടി ചെയ്തതോടെ മികച്ച സ്കോര്‍ എന്ന ഉത്തരവാദിത്വം മധ്യനിരയുടെ ചുമലിലായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍-ശ്രേയസ് സഖ്യം ഇന്ത്യ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് പുറത്തായപ്പോള്‍ എത്തിയ മനീഷ് പാണ്ഡെയും രാഹുലിനൊപ്പം ഉറച്ചുനിന്നു. സഖ്യം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രാഹുല്‍ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. കിവീസിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha