ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന് രംഗത്ത്
സിലന്ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും വിഴ്ത്താനായില്ല എന്ന കാരണത്താൽ വിമര്‍ശനങ്ങൾ നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന് രംഗത്ത്. ബുമ്ര കൂടുതല്‍ അക്രമണോത്സുകനാകണമെന്നും ബാറ്റ്സ്മാനില്‍ നിന്ന് ബഹുമാനം മാത്രം കിട്ടിയാല്‍ പോരെന്നും സഹീര്‍ പറയുകയുണ്ടായി .
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബുമ്ര തന്റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളോടെല്ലാം അദ്ദേഹം പോരാടിയെ മതിയാവു എന്നും സഹീര്‍ പറയുകയുണ്ടായി . ബുമ്രയുടെ 10 ഓവറില്‍ 35 റണ്‍സടിച്ചാലും മതി, അദ്ദേഹത്തിന് വിക്കറ്റ് കൊടുക്കാതിരിക്കുക എന്നാണ് ബാറ്റ്സ്മാന്മാര് പറയുന്നു . കാരണം അവര്‍ക്ക് മറ്റ് ബൗളര്‍മാരെ അടിച്ചുപറത്തി റണ്‍സെടുക്കാം എന്നാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടാണ് ഇതിനെ മറികടക്കാന്‍ ബുമ്ര കൂടുതല്‍ ആക്രമണോത്സുകനാകണമെന്ന് നിർദേശം ഉയരുന്നത്.
https://www.facebook.com/Malayalivartha